ചിക്കാഗോ : ഓപ്പണ്‍ എഐ സിഇഒ സാം ആള്ട്ട്മാന് വിവാഹിതനായി. ദീര്‍ഘകാല സുഹൃത്ത് ഒലിവര്‍ മുള്‍ഹെറിനെയാണ് 38കാരനായ സാം വിവാഹം കഴിച്ചത്. ഹവായിൽ കടൽ സാക്ഷിയായ ഇരുവരുടെയും വിവാഹ ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ഇരുവരും വിവാഹിതരാകുന്നു എന്ന കാര്യം കഴിഞ്ഞ വര്‍ഷം ഒരു അഭിമുഖത്തില്‍ സാം അറിയിച്ചിരുന്നു. ഓസ്ട്രേലിയന്‍ സ്വദേശിയായ ഒലിവര്‍ മുള്ഹെറിന് സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. 2020 മുതല്‍ 2022 നവംബര്‍ വരെ ഒലിവര്‍ മെറ്റ കമ്പനിയില്‍ ജോലി ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
സാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പണ്‍ എഐ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചത്. ടെക് ലോകത്ത് ചാറ്റ് ജിപിടി ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. 2019 മുതല്‍ ഓപ്പണ്‍ എഐയുടെ സിഇഒ ആണ് സാം. എന്നാല്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ നവംബറില്‍ കമ്പനി സാമിനെ പുറത്താക്കിയിരുന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ പിന്നീട് കമ്പനി തിരിച്ചെടുക്കുകയായിരുന്നു.