കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബീര്‍ അല്‍ സബാഹ്(86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 2020 സെപ്റ്റംബറിലാണ് കുവൈത്ത് അമീറായി അധികാരമേറ്റത്.
പത്താമത്തെ അമീര്‍ ആയിരുന്ന ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ അഞ്ചാമത്തെ മകനായി 1937ല്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. 25-ാം വയസിൽ ഹവല്ലി പ്രവിശ്യയുടെ ഗവര്‍ണറായി രാഷ്ട്രീയ ജീവിതം ആരംഭിച്ച അദ്ദേഹം 1978-ല്‍ ആഭ്യന്തര മന്ത്രിയായി. 1988ല്‍ പ്രതിരോധ മന്ത്രിയുമായി. വിമോചനാനന്തര കുവൈത്തില്‍ സാമൂഹിക-തൊഴില്‍ മന്ത്രിയുമായിരുന്നു. 2006 മുതല്‍ കിരീടാവകാശി ആയിരുന്നു അദ്ദേഹം.