ടെല്‍ അവീവ്: ഗാസയിലെ ടെല്‍ അവീവിലുള്ള അല്‍ ഷിഫ ആശുപത്രിയില്‍ കണ്ടെത്തിയ തുരങ്കങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇസ്രയേല്‍ തന്നെ നിര്‍മിച്ചതാണെന്ന് മുന്‍ പ്രധാനമന്ത്രി യഹൂദ് ബറാക്ക്.ആശുപത്രിയിലെ തുരങ്കങ്ങള്‍ ഹമാസ് നിര്‍മിച്ചതാണെന്ന് ആരോപിച്ച് നേരത്തെ ഇസ്രയേല്‍ രംഗത്തെത്തിയിരുന്നു. എന്നാലിപ്പോള്‍ ഈ വാദത്തിന് എതിര്‍ക്കുകയാണ് മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി.
അമേരിക്കന്‍ ചാനലായ സിഎന്‍എന്നിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അല്‍ ഷിഫയ്ക്ക് താഴെ ഇസ്രയേലികള്‍ നിര്‍മിച്ച തുരങ്കം വര്‍ഷങ്ങളായി ഹമാസ് ഉപയോഗിച്ച് വരുന്ന വിവരം അറിയാമെന്നും ഒരു ജംഗ്ഷനെന്ന നിലയ്ക്ക് നിരവധി തുരങ്കങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1967ലാണ് ഗാസയുടെ നിയന്ത്രണം ഈജിപ്റ്റിന്റെ പക്കല്‍ നിന്നും ഇസ്രയേല്‍ പിടിച്ചെടുക്കുന്നത്. പിന്നീട് ഈ സ്ഥലം 2005 വരെ ഇസ്രയേലിന്റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന സൈന്യത്തെ പിന്‍വലിച്ചതോടെ ഗാസയുടെ നിയന്ത്രണം ഹമാസിന്റെ കരങ്ങളിലെത്തി.
ആശുപത്രി പ്രവര്‍ത്തനത്തിന് കൂടുതല്‍ ഇടം നല്കലായിരുന്നു തുരങ്കനിര്മാണത്തിലൂടെ പണ്ട് ഇസ്രയേല്‍ ലക്ഷ്യമാക്കിയിരുന്നതെന്നും യഹൂദ് ബറാക്ക് പറഞ്ഞു. ഗാസയിലെ യുദ്ധം താത്കാലികമായി നിര്‍ത്താന്‍ ഇസ്രയേലും ഹമാസും ധാരണയായതായി സൂചന ലഭിച്ചിട്ടുണ്ട്.
ഖത്തറിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് താത്കാലിക വെടിനിര്‍ത്തലിനു തീരുമാനമായത്. ധാരണ പ്രകാരം ബന്ദികളെ ഹമാസ് മോചിപ്പിക്കും. എന്നാല്‍ സൈനികരെ വിട്ടയക്കില്ലെന്നാണ് വിവരം.