ലണ്ടന്‍: ഇംഗ്ലീഷ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊളായിരുന്ന സർ ബോബി ചാൾട്ടൺ അന്തരിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ഇതിഹാസമായിരുന്ന ചാൾട്ടൺ 86-ം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നത്. 1966 ൽ ഫിഫ ലോകകപ്പിൽ കിരീടം ചൂടിയ ഇംഗ്ലണ്ട് ടീമിലംഗമായിരുന്നു ബോബി ചാൾട്ടൺ.
ലോകകപ്പ് നേടിയതാണ് അന്താരാഷ്ട്ര തലത്തിലെ ഏറ്റവും ശ്രദ്ധേയ നേട്ടം.ഇംഗ്ലണ്ട് ദേശീയ ടീമിന്റെ ലോകകപ്പ് നേട്ടത്തിൽ സുപ്രധാന പങ്കായിരുന്നു ബോബി ചാൾട്ടൺ വഹിച്ചത്. പോർച്ചുഗലിനെതിരായ സെമിഫൈനലിൽ നേടിയ രണ്ട് ഗോളുകളടക്കം മൊത്തം മൂന്ന് ഗോളുകളാണ് 1966 ലോകകപ്പിൽ ചാൾട്ടൺ നേടിയത്.
ഇംഗ്ലണ്ടിനായി 106 മത്സരങ്ങള്‍ കളിച്ച ചാള്ട്ടണ് 2015 വരെ രാജ്യത്തിനായി ഏറ്റവുമധികം ഗോളുകള്‍ നേടിയ താരമായിരുന്നു. 49 ഗോളുകളാണ് ചാള്‍ട്ടന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. 2015-ല്‍ വെയ്ന്‍ റൂണിയാണ് ഈ റെക്കോഡ് പിന്നീട് മറികടന്നത്.മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനുവേണ്ടി 758 മത്സരങ്ങള്‍ കളിച്ച് 249 ഗോളുകള്‍ നേടാന്‍ ചാള്ട്ടണ് സാധിച്ചു. യുണൈറ്റഡിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച രണ്ടാമത്തെ താരമാണ് ചാള്ട്ടണ്.
1956 മുതല്‍ 1973വരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ജഴ്സിയണിഞ്ഞ ബോബി ചാള്ട്ടണ്, 1976ല്‍ വാട്ടര്‍ഫോഡ് യുണൈറ്റഡിനുവേണ്ടി ഇറങ്ങി. 1980ല്‍ ബ്ലാക് ടൗണ്‍ സിറ്റി ജഴ്സിയിലാണ് ഫുട്ബോള്‍ ലോകത്തോട് വിടപറഞ്ഞത്. 24 വര്‍ഷം നീണ്ട പ്രഫഷണല്‍ കരിയറിനിടെ 807 മത്സരങ്ങള്‍ ബോബി ചാള്ട്ടണ് കളിച്ചു, 260 ഗോളുകള്‍ സ്വന്തമാക്കി. 1958 മുതല്‍ 1970വരെ നീണ്ട രാജ്യാന്തര കരിയറില്‍ ഇംഗ്ലണ്ടിനായി 106 മത്സരങ്ങളില്‍ 49 ഗോളും ഇതിഹാസ താരം സ്വന്തമാക്കി.