ഗാസ : ഗാസയിലെ അൽ ഖുദ്സ് ആശുപത്രിയിൽ നിന്ന് രോഗികളടക്കം എല്ലാവരെയും ഒഴിപ്പിക്കണമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് . 400 ഗുരുതര രോഗികളും 12,000 സാധാരണക്കാരും ആശുപത്രിയിലുണ്ട്. ഇവരെ ഉടൻ ഒഴിപ്പിച്ചില്ലെങ്കിൽ കെട്ടിടം തകർക്കുമെന്ന് ഇസ്രായേൽ സൈന്യം ഭീഷണിപ്പെടുത്തിയതായി ആശുപത്രി ഡയറക്ടർ വെളിപ്പെടുത്തിയത്.
ആംഗ്ലിക്കൻ ചർച്ച് നടത്തുന്നതാണ് അൽ അഹ്ലി അറബ് ആശുപത്രി. രോഗികളും അഭയം തേടിയെത്തിയവരുമായ പന്ത്രണ്ടായിരം പേർ ആശുപത്രിയിൽ ഉണ്ടെന്നാണ് ഡയറക്ടർ പറയുന്നത്. അഭയം തേടിയവർ തങ്ങുന്ന അഞ്ച് സ്കൂളുകളും ഒഴിപ്പിക്കാൻ സൈന്യം നിർദേശിച്ചതായി വിവരമുണ്ട്. അൽ അഹ്ലി ആശുപത്രിക്ക് നേരെ ബോംബാക്രമണം നടത്ത 500 ലേറെ പേരെ കൊലപ്പെടുത്തിയത് ഇസ്രയേലോ ഹമാസോ എന്ന തർക്കം നിലനിൽക്കുമ്പോഴാണ് രണ്ടാമതൊരു ആശുപത്രിക്കുനേരെ ഭീഷണി ഉയർന്നിരിക്കുന്നത്.