ജറുസലെം: ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ അബു മുറാദിനെ വധിച്ചെന്ന് ഇസ്രയേല്‍. കഴിഞ്ഞ ദിവസം തങ്ങള്‍ ഗാസാ സിറ്റിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു.
ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന ആളാണ് മുറാദ്. മുറാദ് കൊല്ലപ്പെട്ടെന്ന വാര്‍ത്തകളോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കരയുദ്ധത്തിനു മുന്നോടിയായി ഗാസയില്‍ റെയ്ഡ് നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചിരുന്നു. ജനസാന്ദ്രതയേറിയ പലസ്തീന് പ്രദേശത്താണ് സേന പരിശോധനകള്‍ നടത്തിയത്. ഭീകരരെയും ആയുധങ്ങളും നശിപ്പിക്കാനുള്ള ശ്രമം പൂര്‍ത്തിയാക്കിയതായും ഇസ്രയേല്‍ സൈനിക പ്രസ്താവനയില്‍ അറിയിച്ചിരുന്നു.