ഡമാസ്ക്കസ്: ഇസ്രയേലിന്റെ ആക്രമണത്തെത്തുടര്‍ന്ന് അയല്‍രാജ്യമായ സിറിയയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി.സിറിയയിലെ പ്രധാന നഗരങ്ങളായ ഡമാസ്ക്കസിലെയും വടക്കന്‍ നഗരമായ അലെപ്പോയിലെയും വിമാനത്താവളങ്ങളാണ് താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഹമാസിനെതിരേയായ ഇസ്രായേലിന്റെ പ്രത്യാക്രമണം തുടരുന്ന സാഹചര്യത്തില്‍ ഈ വിമാനത്താവളങ്ങളില്‍ ഫ്ളൈറ്റുകള്‍ പതിവായി മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. രണ്ട് വിമാനത്താവളങ്ങളും സിറിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇസ്രയേലിന്റെ തുടര്‍ച്ചയായ ആക്രമണത്തില്‍ വിമാനത്താവളങ്ങളുടെ ലാന്‍ഡിംഗ് സ്ട്രിപ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇതോടെ രണ്ട് വിമാനത്താവളങ്ങളും താല്‍ക്കാലികമായി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സിറിയന്‍ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.