സാൻ ഫ്രാൻസെസ്കോ : സമ്പാദിച്ച സ്വത്തുക്കൾ മുഴുവൻ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി ദാനം ചെയ്ത് വാർത്തകളിൽ ഇടം പിടിച്ച ശതകോടീശ്വരൻ ചാൾസ് ഫ്രാൻസിസ് ചക് ഫീനി (92) അന്തരിച്ചു. അദ്ദേഹം സ്ഥാപിച്ച സന്നദ്ധ സംഘടനയായ അറ്റ്ലാന്റിക് ഫിലാന്ത്രോപീസ് ആണ് മരണ വിവരം പുറത്തു വിട്ടത്. സാൻ ഫ്രാൻസെസികോയിലെ വാടക വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലൂടെ സമ്പന്നനായ അമേരിക്കൻ-ഐറിഷ് പൗര്വനായ ചാൾസ് തന്റെ അവസാന കാലഘട്ടം മുഴുവൻ കാരുണ്യ പ്രവർത്തനത്തിനായി സ്വത്തുക്കൾ ദാനം ചെയ്തു. അറ്റ്ലാന്റിക് ഫിലാന്ത്രോപീസ് സംഘടന വഴി അഞ്ച് ഭൂഖണ്ഡങ്ങളിൽ എട്ട് മില്യൺ ഡോളറാണ് വിവിധ മേഖലയ്ക്ക് വേണ്ടി അദ്ദേഹം ദാനം ചെയ്തത്. 1980കളിലാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹം അറ്റ്ലാന്റിക് ഫിലാന്ത്രോപീസ് എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം കൊടുത്തത്.
2016 ൽ വിദ്യാർത്ഥി കമ്മ്യൂണിറ്റി-സേവന പ്രവർത്തനങ്ങൾക്കായി അൽമ കോർനെൽ യൂണിവേഴ്സിറ്റിയിലേക്ക് 7 മില്യൺ ഡോളർ സംഭാവന നൽകിയതോടെ അറ്റ്ലാന്റിക് ഫിലാന്ത്രോപ്പിസിന്റെ അക്കൗണ്ടുകൾ ഔദ്യോഗികമായി കാലിയാക്കി. 2020-ൽ അറ്റ്ലാന്റിക് ഫിലാന്ത്രോപീസ് പിരിച്ചുവിട്ടു. എന്നാൽ അപ്പോഴേക്കും അത് 8 ബില്യൺ ഡോളറിലധികം (6.5 ബില്യൺ പൗണ്ട്) ഗ്രാന്റായി നേടിയിരുന്നു.
30 വർഷമായി അദ്ദേഹത്തിന് സ്വന്തമായി വീടോ കാറോ ഇല്ല. സാൻ ഫ്രാൻസെസ്കോയിലെ ഒരു അപ്പാർട്ട്മെന്റിൽ വാടകയ്ക്കായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. 1931-ൽ ന്യൂജേഴ്സിയിലാണ് ജനനം. ഭാര്യ ഹെൽഗയും അഞ്ച് മക്കളും കൊച്ചുമക്കളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നു.