കാബൂൾ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഹെറാത്തിൽ നിന്നും 27 കിലോമീറ്റർ അകലെ ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം 5.20 ആയിരുന്നു അനുഭവപ്പെട്ടത്.
അഗ്ഫാനിസ്ഥാനിലെ അതിർത്തി പ്രദേശമായ ഹെറാത്ത് പ്രവിശ്യയിൽ ശനിയാഴ്ച ഉണ്ടായ വൻ ഭൂചലനത്തിന് പിന്നാലെയാണ് വീണ്ടും ഭൂചലനം. ശനിയാഴ്ച ഉണ്ടായ ഭൂചലനത്തിൽ 2000 ഓളം പേർക്ക് ജീവൻ നഷ്ടമായി. നിരവധി ആളുകൾക്ക് പരിക്കേറ്റു. നിരവധിപേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തിൽ 20 ഗ്രാമങ്ങളാണ് ഇല്ലാതായത്.ഹെറാത്ത് സിറ്റിയുടെ നാല്‍പ്പത് കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഓഗസ്റ്റ് 28നും സെപ്റ്റംബർ നാലിനും അഫ്ഗാനിസ്ഥാനിൽ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞവർഷം ജൂണിൽ അഫ്ഗാനിസ്ഥാനിലെ കിഴക്കൻ മേഖലയിലുണ്ടായ ഭൂചലനത്തിൽ ആയിരത്തിലേപ്പേർ കൊല്ലപ്പെട്ടിരുന്നു.