ടെല്‍ അവീവ്: : ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 600 കടന്നു. 2048 പേര്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ഇസ്രയേലിന്റെ തെക്കന്‍ മേഖലകളില്‍ ഇപ്പോഴും ഹമാസുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. നിരവധി ഗ്രാമങ്ങള്‍ ഹമാസ് നിയന്ത്രണത്തിലാക്കിയെന്നും ഇവിടെയുള്ള കമാന്‍ഡര്‍മാര്‍ക്ക് വീണ്ടും ആയുധം എത്തിച്ചുനല്‍കിയതായും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, ഹമാസ് പിടിച്ചെടുത്ത പ്രദേശങ്ങളില്‍ നിന്ന് ഇവരെ തുരത്തിയെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്.
ഗാസ മുനമ്പിനോട് ചേര്‍ന്ന് താമസിക്കുന്ന ഇസ്രയേലുകാരെ ഒഴിപ്പിച്ചു തുടങ്ങിയതായി ഇസ്രയേല്‍ അറിയിച്ചു. ഗാസയില്‍ ആക്രമണം ശക്തമാക്കാനാണ് ഇസ്രയേല്‍ നീക്കം. ഇവരെ 24 മണിക്കൂറിനകം ഒഴിപ്പിക്കും. നൂറോളം ഇസ്രയേലി സൈനികര്‍ ഹമാസിന്റെ പിടിലാണെന്നാണ് സൂചന. അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 350 ആയി. ആക്രമണത്തില്‍ ഖാന് യൂനിസ് മോസ്ക് തകര്‍ന്നു. ഹമാസ് ഇന്റലിജന്‍സ് മേധാവിയുടെ വീടിന് നേര്‍ക്ക് ഇസ്രയേല്‍ ബോംബാക്രമണം നടത്തി.