ഇസ്ലാമാബാദ് : പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ സ്ഫോടനത്തില്‍ 52 പേര് മരിച്ചു. 130- ലേറെ പേര്‍ക്ക് പരിക്ക്. ബലൂചിസ്ഥാനിലെ മസ്തുംഗ് ജില്ലയില്‍ പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആളുകള്‍ ഒത്തുകൂടിയ പള്ളിക്ക് സമീപമാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തില്‍ മസ്തുംഗിന്റെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് നവാസ് ഗഷ്കോരിയും മരിച്ചതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ മുതാംഗിലെ ഷഹീദ് നവാബ് ഗൗസ് ബക്ഷ് റൈസാനി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരണ സംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് വിവരം. ഭീകരവാദികളാണ് സ്ഫോടനം നടത്തിയതെന്ന് പാക്കിസ്ഥാന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഈ മാസം മസ്തുംഗില് നടക്കുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. മാസത്തിന്റെ തുടക്കത്തില്‍ നടന്ന സ്ഫോടനത്തില്‍ ജമിയത്ത് ഉലമ-ഇ-ഇസ്ലാം ഫസല്‍ (ജെയുഐ-എഫ്) നേതാവ് ഹാഫിസ് ഹംദുള്ള ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.