നായ്പിഡോ : മ്യാൻമറിൽ പട്ടാളഭരണകൂടം തടവിലിട്ടിരിക്കുന്ന ജനാധിപത്യ നേതാവ് ആംഗ് സാൻ സൂചിയുടെ ആരോഗ്യനില മോശമായെന്ന് അവരുടെ എൻഎൽഡി പാർട്ടി ആരോപിച്ചു.
സമാധാന നൊബേൽ ജേതാവായ സൂചിക്ക് പല്ലിൽ അണുബാധമൂലം ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടു നേരിടുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അന്തരഫലമായി തളർച്ചയടക്കമുള്ള പ്രശ്നങ്ങൾ നേരിടുകയാണ്.
78 വയസുള്ള സൂചിക്ക് പട്ടാള ഭരണകൂടം വൈദ്യപരിചരണവും ആരോഗ്യകരമായ ഭക്ഷണവും നല്‍കുന്നില്ലെന്നും അവരുടെ ജീവനുതന്നെ ഭീഷണിയുണ്ടെന്നും എൻഎൽഡി നേതൃത്വം പറഞ്ഞു.
2021 ഫെബ്രുവരിയിലാണു പട്ടാളം സൂചിയടക്കമുള്ള നേതാക്കളെ തടവിലാക്കി അധികാരം പിടിച്ചത്