കെയ്റോ: സർക്കാർ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന നിഖാബ് ധരിക്കുന്നത് നിരോധിച്ച് ഈജിപ്തിലെ സർക്കാർ. സെപ്റ്റംബർ 30 ശനിയാഴ്ച ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
വിദ്യാർഥിനികൾക്ക് ശിരോവസ്ത്രം ധരിക്കാൻ അവകാശമുണ്ടെന്നും എന്നാൽ അത് അവരുടെ മുഖം മറച്ചാവരുതെന്നും വിദ്യാഭ്യാസമന്ത്രി റെഡ ഹെഗാസി പറഞ്ഞു. രക്ഷിതാവ് കുട്ടികളുടെ വസ്ത്രധാരണയെകുറിച്ച് ബോധവാനായിരിക്കണമെന്നും ബാഹ്യ സമ്മർദ്ദമില്ലാതെ അത് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തിലെ സ്കൂളുകളിൽ നിഖാബ് ധരിക്കുന്നത് സംബന്ധിച്ച് കുറയേറെ വർഷങ്ങളായി ചർച്ചകൾ നടക്കുന്നുണ്ട്. രാജ്യത്ത് നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങൾ നിഖാബ് ധരിക്കുന്നതിന് ഇതിനകം തന്നെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.