കൊളംബോ : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടം പുനരാരംഭിച്ചു. മഴ മാറിയെങ്കിലും ഔട്ട് ഫീല്‍ഡിലെ നനവിനെ തുടർന്നു റിസര്‍വ് ദിനമായ ഇന്ന് മത്സരം തുടങ്ങാൻ വൈകി. 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 എന്ന നിലയിൽ ഇന്ത്യ ബാറ്റിങ് പുനരാരംഭിക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റൺസെന്ന നിലയിൽ.
രോഹിതിനും ഗില്ലിനും പിന്നാലെ ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ കെഎൽ രാഹുലും അർധ സെഞ്ച്വറി നേടി. താരം 63 റൺസുമായി ബാറ്റിങ് തുടരുന്നു. 6 ഫോറും 2 സിക്സും സഹിതമാണ് താരത്തിന്റെ അർധ സെഞ്ച്വറി. രാഹുലിനൊപ്പം കോഹ്ലിയാണ് ക്രീസിൽ. കോഹ്ലി 3 ഫോറുകൾ സഹിതം 40 റൺസെടുത്തു ബാറ്റിങ് തുടരുന്നു.ഇന്നലെ മഴ മൂലം മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പോരാട്ടം റിസര്‍വ് ദിനമായ ഇന്നേക്ക് മാറ്റുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്.
ഇന്നലെ നിര്‍ത്തിയിടത്തു നിന്നാണ് ഇന്ന് മത്സരം പുനരാരംഭിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ നായകന് രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരാണ് പുറത്തായത്. ഇന്നലെ മഴ മൂലം മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. പോരാട്ടം റിസര്‍വ് ദിനമായ ഇന്നേക്ക് മാറ്റുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തു നില്‍ക്കെയാണ് മഴയെത്തിയത്.
രോഹിത് 49 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്സും സഹിതമാണ് 56 റണ്‍സെടുത്തത്. ഗില്‍ 52 പന്തില്‍ 10 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് 58 റണ്‍സെടുത്തത്. ഷഹീന് അഫ്രിദി, ഷദാബ് ഖാന് എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.