മോഹന്‍ലാലിനെ അനുകരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാകുന്നു. ദുൽഖറിന്റെ പുതിയ ചിത്രമായ കിംഗ് ഓഫ് കൊത്തയുടെ കൊച്ചിയിലെ പ്രീ റിലീസ് ഇവെന്റ് വേദിയിലാണ് ദുല്‍ഖര്‍ മോഹന്‍ലാലിനെ അനുകരിച്ചത്.
മോഹന്‍ലാലിനെ അനുകരിച്ച് തോള് ചെരിച്ച് ഏതാനും സെക്കന്റുകള്‍ നടന്നതിനു ശേഷം സോറി ലാലേട്ടാ എന്നു പറയുന്ന ദുൽഖറിനെ ആണ് വിഡിയോയിൽ കാണാൻ കഴിയുക. ഷോര്‍ട്സ്, റീല്‍സ് വീഡിയോ ആയി ഇത് വളരെയധികം വൈറലാകുന്നുണ്ട് ഇപ്പോൾ.
അതേസമയം ഇത്തവണത്തെ ഓണം റിലീസുകളില്‍ ഏറ്റവുമാദ്യം തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണ് കിംഗ് ഓഫ് കൊത്ത. ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എത്തുന്നത്. അതുപോലെ മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി റിലീസിന് അഞ്ച് ദിവസം ബാക്കി നിൽക്കെ പ്രി ബുക്കിങ്ങിൽ ഒരു കോടിയിൽ പരം നേടിയ ചിത്രവുമാണ് കിംഗ് ഓഫ് കൊത്ത. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ് ലിസ്റ്റിലുമാണ് ചിത്രം.