ന്യൂഡൽഹി : ഓൺലൈൻ ഗെയിം അടക്കം പണം വെച്ചുള്ള മത്സരങ്ങൾക്ക് 28 ശതമാനം ചരക്ക് സേവന നികുതി (ജി.എസ്.ടി) തുടരാൻ തീരുമാനം. ജി.എസ്.ടി കൗൺസിലിന്റെ 51-മത് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. നികുതി ശിപാർശ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഓൺലൈൻ ഗെയിമുകൾ, കാസിനോകൾ, കുതിരപ്പന്തയം എന്നിവക്ക് ജി.എസ്.ടി ചുമത്തുന്നതിനായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതിവരുത്തും. 2017ലെ സി.ജി.എസ്.ടി, ഐ.ജി.എസ്.ടി നിയമങ്ങളിലാണ് ഭേദഗതി വരുത്തുക.