കറാച്ചി : 2011ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ഭീകരനുമായ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഇയാളെ നിലവില്‍ പാകിസ്ഥാനിലെ ദേരഘാസി ഖാന് സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
ജയിലിനുള്ളിലാണ് സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് നിലവില്‍.അതിനിടെ ഇയാളെ പാര്‍പ്പിച്ച ജയിലില്‍ അജ്ഞാതനായ ഒരു വ്യക്തിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ട്. ഇത് ജയിലിലെ പാചകക്കാരനായ വ്യക്തിയാണെന്നു നിഗമനമുണ്ട്. ഇയാളെ സംഭവ ശേഷം കാണാതായിരുന്നു. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പാക് ഏജന്‍സികള്‍ വ്യക്തമാക്കി.
സുരക്ഷ കണക്കിലെടുത്ത് ഇയാളെ ഒരു മാസം മുന്‍പാണ് ദേര ഘാസി ഖാന് ജയിലിലേക്ക് മാറ്റിയത്. നേരത്തെ ലാഹോര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു ഇയാളെ പാര്‍പ്പിച്ചിരുന്നത്.