Kerala Mirror

February 13, 2026

‘ഏത് കേസാണ് സിബിഐ നന്നായി അന്വേഷിച്ചത്? അടുത്ത കാലത്തെ അഞ്ച് കേസിന്റെ നമ്പര്‍ പറയാമോ’; രാജീവ് ചന്ദ്രശേഖറിനോട് ഹൈക്കോടതി

കൊച്ചി : ശബരിമല സ്വര്‍ണക്കൊള്ളക്കേസ് സിബിഐക്ക് വിടണമെന്ന ഹര്‍ജിയില്‍, ഹര്‍ജിക്കാരോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഏത് കേസിലാണ് സിബിഐ മികച്ച രീതിയില്‍ അന്വേഷിച്ചതെന്നും അടുത്തകാലത്ത് തെളിയിച്ച അഞ്ച് കേസുകളുടെ നമ്പര്‍ പറയൂവെന്നും ഹൈക്കോടതി പറഞ്ഞു. ബിജെപി സംസ്ഥാന […]
February 13, 2026

ബംഗളൂരുവില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് മലയാളി വിദ്യാര്‍ഥികളടക്കം എഴ് മരണം

ബംഗളൂരു : ബെംഗളൂരുവിലെ ഹൊസ്‌കോട്ട് താലൂക്കിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15-ഓടെ ദൊബ്ബാസ്പേട്ട്‌ഹൊസ്‌കോട്ട് സാറ്റലൈറ്റ് ടൗണ്‍ റിങ് റോഡിലെ സത്യവാര ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. രണ്ട് എസ്യുവികള്‍, ഒരു കാന്റര്‍ ട്രക്ക്, […]
February 13, 2026

കൊല്ലത്ത് വൻ ഓൺലൈൻ ട്രേഡിങ്ങ് തട്ടിപ്പ്; 67കാരന് നഷ്ടമായത് 1.65 കോടിയിൽ അധികം രൂപ

കൊല്ലം : കൊല്ലത്ത് വൻ സൈബർ തട്ടിപ്പ്. കുണ്ടറ സ്വദേശിയായ 67കാരന് നഷ്ടമായത് 1.65 കോടിയിൽ അധികം രൂപ. ഓൺലൈൻ ട്രേഡിങ്ങിലൂടെ പണം സമ്പാദിക്കാം എന്ന് പറഞ്ഞ് ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടാണ് തട്ടിപ്പിന്റെ തുടക്കം. തട്ടിപ്പ് […]
February 13, 2026

വന്ദേമാതരം നിർബന്ധമാക്കിയുള്ള ഉത്തരവ് ഉടൻ പിൻവലിക്കണം : സിപിഐഎം

ന്യൂഡൽഹി : ദേശീയ ഗാനത്തെ മറികടന്ന് ദേശീയ ഗീതത്തിന് മുൻഗണന നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഉത്തരവ് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കുകയെന്നത് ഓരോ പൗരന്റെയും […]
February 13, 2026

ശബരിമല സ്വര്‍ണക്കൊള്ള : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി : എഫ്‌ഐആര്‍ റദ്ദാക്കണമെന്ന പങ്കജ് ഭണ്ഡാരിയുടെ ഹരജി ഹൈക്കോടതി തള്ളി. കേസിൽ തന്നെ പ്രതി ചേര്‍ത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും അറസ്റ്റ് നിയമ വിരുദ്ധമാണെന്നുമായിരുന്നു ഹരജി. സ്മാർട്ട്‌ ക്രീറ്റിഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി സ്വർണപ്പാളി കേസിൽ […]
February 13, 2026

ദേവസ്വം ബോര്‍ഡ് ചോറ്റാനിക്കര ക്ഷേത്ര പരിസരത്ത് വൃത്തി ഉറപ്പാക്കണം : ഹൈക്കോടതി

കൊച്ചി : ചോറ്റാനിക്കര ഭഗവതി ക്ഷേത്ര പരിസരം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ക്ഷേത്ര പരിസരവും അവിടെ നിലവിലുള്ള മാലിന്യ നിര്‍മാര്‍ജന രീതികളും പരിശോധിച്ച […]
February 13, 2026

റഷ്യയില്‍ നിന്ന് 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഡിഎസി അനുമതി

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) നിന്ന് ഇതുസംബന്ധിച്ച അനുമതി നല്‍കിയതായാണ് […]
February 13, 2026

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുകളില്‍ എല്‍ഡിഎഫ് ജാഥയുടെ പോസ്റ്റര്‍; വിമര്‍ശനവുമായി കോണ്‍ഗ്രസ്

കോട്ടയം : മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫിന്റെ മധ്യമേഖലാ ജാഥയുടെ പോസ്റ്റര്‍. കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന മുന്നേറ്റ ജാഥയുടെ പോസ്റ്ററാണ് പുതുപ്പള്ളിയിലെ മുന്‍ മുഖ്യമന്ത്രിയുടെ കല്ലറയില്‍ […]
February 13, 2026

കലൈഞ്ജര്‍ വിമന്‍സ് റൈറ്റ്‌സ് സ്‌കീം : 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടില്‍ അയ്യായിരം രൂപയുടെ സര്‍പ്രൈസ് സമ്മാനവുമായി സ്റ്റാലിന്‍

ചെന്നൈ : തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ 5000 രൂപയെത്തി. കലൈഞ്ജര്‍ വിമന്‍സ് റൈറ്റ്‌സ് സ്‌കീമില്‍ ഉള്‍പ്പെട്ട വനിതകള്‍ക്കാണ് പണം കിട്ടിയത്. പ്രതിമാസം ആയിരം രൂപ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയാണിത്. സംസ്ഥാനത്തെ 1.31 […]