Kerala Mirror

December 27, 2025

പെരുങ്ങോട്ടുകുറിശ്ശിയില്‍ അറുപതുവര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിച്ചു; പഞ്ചായത്ത് പിടിച്ച് എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണി

പാലക്കാട് : അറുപതുവര്‍ഷത്തിന് ശേഷം ആദ്യമായി പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെട്ട് കോണ്‍ഗ്രസ്. എല്‍ഡിഎഫ്- ഐഡിഎഫ് മുന്നണിയുടെ പ്രമോദ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് വിട്ട എ വി ഗോപിനാഥ് രൂപം നല്‍കിയ ഐഡിഎഫുമായി ( […]
December 27, 2025

സ്‌നേഹത്തിന്റെ കടയുമായി തുര്‍ക്കുമാന്‍ ഗേറ്റില്‍ നിന്നും യലഹങ്കയിലേക്ക്; ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജിനെതിരെ എം സ്വരാജ്

കൊച്ചി : സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിക്കുന്നവര്‍ എന്നാരോപിച്ച് ബെംഗളൂരു യെലഹങ്കയില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്ത നടപടിയില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. ‘സ്‌നേഹത്തിന്റെ കട’യുമായി തുര്‍ക്കുമാന്‍ ഗേറ്റില്‍ […]
December 27, 2025

തമിഴ്നാട് പിഎംകെയിലെ ഉൾപാർട്ടി സംഘർഷത്തിൽ വീണ്ടും പൊട്ടിത്തെറി

ചെന്നൈ : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടാളി മക്കൾ കക്ഷിയിലെ ഉൾപാർട്ടി സംഘർഷങ്ങൾ രൂക്ഷമാക്കി പാർട്ടിയുടെ മുൻ പ്രസിഡൻ്റിനെ പുറത്താക്കി അൻപുമണി രാമാദാസ്. പിഎംകെ സ്ഥാപകൻ എസ് രാമദാസും മകൻ അൻപുമണി രാമാദാസും തമ്മിലുള്ള തർക്കം […]
December 27, 2025

കനത്ത മൂടൽമഞ്ഞ് : ഡൽഹിയിൽ വായുവും മലിനീകരണം അതിരൂക്ഷം

ന്യൂഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. ശക്തമായ മൂടൽമഞ്ഞിനെ പിടിയിലാണ് ഡൽഹിയും.ഡൽഹിയിൽ വായുവും മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളിൽ ആണ് വായു ഗുണനിലവാര സൂചിക. ആനന്ദ് വിഹാറിലും ഗുരുതര […]
December 27, 2025

ശബരിമല സ്വര്‍ണക്കൊള്ള : ഡി മണിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ച് എസ്എടി

കൊച്ചി : ശബരിമല സ്വര്‍ണക്കടത്തിലെ പങ്കാളിത്തം സംശയിക്കുന്ന ദിണ്ഡിഗല്‍ സ്വദേശി ഡി മണിയുടെ സാമ്പത്തിക വളര്‍ച്ചയിന്‍ വന്‍ ദുരൂഹത. സാധാരണ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്ന മണി ആറ് വര്‍ഷം കൊണ്ടാണ് ഇന്ന് കാണുന്ന നിലയിലേക്ക് […]
December 27, 2025

പുതുവത്സര പാര്‍ട്ടിയില്‍ ഒഴുക്കാന്‍ ലഹരി; കര്‍ശനപരിശോധനയുമായി പൊലീസും എക്‌സൈസും

കോട്ടയം : ഇടുക്കി, കോട്ടയം ജില്ലകളിലെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ലഹരിപ്പാര്‍ട്ടി നടത്താന്‍ എത്തിക്കുന്ന രാസലഹരി അഫ്ഗാനിസ്ഥാനില്‍ നിന്നെന്ന് കണ്ടെത്തല്‍. പൊലീസും എക്‌സൈസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി, ബംഗളൂരു, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്ക് എത്തിക്കുന്ന ലഹരി അവിടെനിന്നു ട്രെയിന്‍, […]
December 27, 2025

മുഖ്യമന്ത്രിയുടെ വ്യാജ എഐ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യന്‍ കസ്റ്റഡിയില്‍

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളയിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എന്‍. സുബ്രഹ്മണ്യനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ […]
December 27, 2025

യുഎസിൽ നിന്ന് എല്ലാ ഇന്ത്യൻ വംശജരെയും നാടുകടത്തണം; പത്രപ്രവർത്തകന്റെ പോസ്റ്റ്

ന്യൂയോർക്ക് : യുഎസിൽ ഇന്ത്യൻ വംശജർക്കെതിരെ വർദ്ധിച്ചുവരുന്ന ഭീഷണികൾക്കിടയിൽ വിദ്വേഷ പരാമർശങ്ങളുമായി അമേരിക്കൻ പത്രപ്രവർത്തകനും വലതുപക്ഷ ആക്ടിവിസ്റ്റുമായ മാറ്റ് ഫോർണി. 2026 ൽ ഇന്ത്യക്കാരെയും ഹിന്ദു ക്ഷേത്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ നടക്കുമെന്ന് മാറ്റ് ഫോർണി മുന്നറിയിപ്പ് […]
December 27, 2025

കടുത്ത ശീതക്കാറ്റ് : യുഎസിൽ 1800ലേറെ വിമാന സർവീസുകൾ റദ്ദാക്കി

ന്യൂയോർക്ക് : അതിശക്തമായ ശീതക്കാറ്റിനെ തുടർന്ന് യുഎസിൽ 1,800-ലേറെ വിമാന സർവീസുകൾ റദ്ദാക്കി. ഒട്ടേറെ സർവീസുകൾ വൈകുകയും ചെയ്തു. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ റദ്ദാക്കിയതും വൈകിയതും യാത്രക്കാരെ പ്രതിസന്ധിയിലാക്കി. 1,802 വിമാനങ്ങൾ റദ്ദാക്കുകയും 22,349 വിമാനങ്ങൾ […]