Kerala Mirror

December 14, 2025

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി അതിജീവിത

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും വിധിയിൽ അത്ഭുതമില്ലെന്നും തന്റെ സാമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ അതിജീവിത പറയുന്നു. വിധി വന്നതിന് ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്. […]
December 14, 2025

സിഡ്‌നിയിൽ ജൂത ഉത്സവത്തിനിടെ വെടിവെപ്പ്; 12 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നി ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു. രണ്ട് തോക്കുധാരികൾ ഏകദേശം രണ്ട് മണിക്കൂർ നേരം വെടിയുതിർത്തതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ബോണ്ടി ബീച്ചിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് ഓസ്‌ട്രേലിയൻ […]
December 14, 2025

കേരളത്തിലെ യുഡിഎഫ് വിജയം വോട്ട് ചോരിക്കെതിരെ ആയുധമാക്കി ബിജെപി

ന്യൂഡല്‍ഹി : കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് നേടിയ വിജയം വോട്ട് ചോരി, ഇവിഎം ക്രമക്കേട് ആരോപണങ്ങള്‍ക്ക് എതിരെ ആയുധമാക്കി ബിജെപി. കേരളത്തില്‍ യുഡിഎഫ് നേടിയ വിജയത്തെ ആഘോഷമാക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ […]
December 14, 2025

പാലക്കാട് സിപിഐഎം സ്ഥാനാർത്ഥി ബിജെപിയുടെ വിജയാഘോഷത്തിൽ

പാലക്കാട് : തദ്ദേശ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സിപിഐഎം സ്ഥാനാർത്ഥി നേരെ പോയത് ബിജെപിയുടെ വിജയാഹ്ലാദ പ്രകടനത്തിലേക്ക്. പാലക്കാട് മണ്ണാർക്കാട് ന​ഗരസഭയിലെ 24-ാം വാർഡ് നമ്പിയംപടിയിലെ സ്ഥാനാർത്ഥി അഞ്ജു സന്ദീപാണ് ബിജെപിയുടെ വിജയാഹ്ലാദത്തിൽ പങ്കെടുത്തത്. ബിജെപി സ്ഥാനാര്‍ത്ഥിയുടെ […]
December 14, 2025

വി സി നിയമനം : സുപ്രീം കോടതിക്കെതിരെ ഗവർണർ

തിരുവനന്തപുരം : വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിൽ സുപ്രീം കോടതി നടപടികളെ വിമർശിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. വി സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ്. കോടതി നേരിട്ട് വി സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഗവർണർ പറഞ്ഞു. […]
December 14, 2025

നടിയെ ആക്രമിച്ച കേസ്; ഡിജിപിയുമായി കൂടിയാലോചിച്ച് അപ്പീല്‍ നല്‍കും : മന്ത്രി പി രാജീവ്

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി വിധി തൃപ്തികരമല്ലെന്ന് നിയമമന്ത്രി പി രാജിവ്. വിധിക്കെതിരെ ശക്തമായ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രോസിക്യൂഷനും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായും (ഡിജിപി) കൂടിയാലോചിച്ച് ശക്തമായ നിലയില്‍ […]
December 14, 2025

പുതുക്കാട് ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതുക്കാട് മണലി പാലത്തിനു താഴെ ഞായറാഴ്ച രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് […]
December 14, 2025

നടിയെ ആക്രമിച്ച കേസ് : വിധിയെ കുറിച്ചുള്ള ഊമക്കത്തില്‍ അന്വേഷണം വേണം; ഡിജിപിക്ക് കത്ത് നല്‍കി ഡിവൈഎസ്പി ബൈജു പൗലോസ്

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നെന്ന ആരോപണത്തില്‍ പരാതി. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. […]
December 14, 2025

പയ്യന്നൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു; സ്ഥാനാര്‍ഥിയുടെ വീടിന് സ്‌ഫോടക വസ്തു എറിഞ്ഞു

കണ്ണൂര്‍ : കണ്ണൂര്‍ പയ്യന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തതായി ആരോപണം. തദ്ദേശതെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയാണ് പയ്യന്നൂര്‍ നഗരസഭയിലെ 44-ാം വാര്‍ഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടത്. മുങ്ങം ജുമാ മസ്ജിദിനടുത്തുള്ള ഓഫീസാണ് […]