Kerala Mirror

September 7, 2025

കോഴിക്കോട് സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി പ്രതിഷേധ സാധ്യത; മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ

കോഴിക്കോട് : കോഴിക്കോട് ഉള്ളിയേരിയിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പെട്രോൾ പമ്പ് ഉദ്ഘാടനത്തിന് എത്തുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേരെ കരിങ്കൊടി കാണിക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. യൂത്ത് കോൺ​ഗ്രസ് […]
September 7, 2025

മമ്മൂക്കാക്കിന്ന് 74-ാം പിറന്നാൾ

കൊച്ചി : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന. താരത്തിന്റെ പുതിയ വേഷം കാണാൻ […]
September 7, 2025

നിയമപരമായ നടപടിക്രമം പാലിക്കാത്ത ലുക്ക് ഔട്ട് നോട്ടീസ്; തന്നെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

കൊച്ചി : തന്നെ മുംബൈ എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. കൊച്ചി പൊലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് പ്രകാരമാണ് തന്നെ ഇവിടെ തടഞ്ഞുവെച്ചതെന്നും സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സ്ത്രീത്വത്തെ അപമാനിച്ചെന്നും […]
September 7, 2025

ആകാശത്ത് സമ്പൂര്‍ണ ചന്ദ്രഗ്രഹണ വിസ്മയ കാഴ്ച ഇന്ന്

ന്യുഡല്‍ഹി: ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കുന്ന പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. ഇന്നും നാളെയുമാണ് ചന്ദ്രഗ്രഹണം അല്ലെങ്കില്‍ ബ്ലഡ് മൂണ്‍ എന്നറിയപ്പെടുന്ന പ്രതിഭാസം ദൃശ്യമാകുക. ഭൂമി സൂര്യനും ചന്ദ്രനും ഇടയില്‍ എത്തുകയും ചന്ദ്രോപരിതലത്തില്‍ ഭൂമിയുടെ നിഴല്‍ വീഴ്ത്തുകയും […]
September 7, 2025

ചാലക്കുടി പിള്ളപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു

തൃശൂര്‍ : ചാലക്കുടി പിള്ളപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്കേറ്റു. പിള്ളപ്പാറ സ്വദേശി സുഭാഷിനാണ്(45) പരിക്കേറ്റത്. ശനിയാഴ്ച രാത്രി 7.45ഓടെ ആയിരുന്നു സംഭവം. റോഡില്‍ ഇറങ്ങിയ ആനയെ ഓടിക്കാനായി ഫോറസ്റ്റര്‍ ദിവാകരനും വാച്ചര്‍ സുഭാഷും […]
September 7, 2025

ചന്ദ്രഗ്രഹണം; ഗുരുവായൂരിലും ശബരിമലയിലും ഇന്ന് ക്ഷേത്രനട നേരത്തെ അടയ്ക്കും

തൃശൂര്‍ : ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും ശബരിമലയിലും ക്ഷേത്രനട നേരത്തെ അടയ്ക്കും. ഗുരുവായൂരില്‍ തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ […]
September 7, 2025

തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലും കസ്റ്റഡി മര്‍ദ്ദനം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് പരാതിക്കാരന്‍

തൃശൂര്‍ : കുന്നംകുളം പൊലീസ് മര്‍ദ്ദനത്തിന് പിന്നാലെ, തൃശൂര്‍ പീച്ചി പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. പട്ടിക്കാട് ലാലീസ് ഫുഡ് ആന്‍ഡ് ഫണ്‍ ഹോട്ടല്‍ ഉടമ കെ പി ഔസേപ്പാണ് […]
September 7, 2025

സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് […]