Kerala Mirror

August 19, 2025

വിദ്യാര്‍ഥിയുടെ കര്‍ണപുടം അടിച്ചുതകര്‍ത്ത സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, വകുപ്പുതല നടപടിക്കും സാധ്യത

കാസര്‍കോട് : കുണ്ടംകുഴിയില്‍ അടിയേറ്റ് വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്ന സംഭവത്തില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസ്. ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അശോകനെതിരെ വകുപ്പുതല […]
August 19, 2025

തൊടുപുഴയില്‍ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം; സമീപം രണ്ടു വിഷക്കുപ്പികളും കറി കത്തിയും

തൊടുപുഴ : തൊടുപുഴ ന്യൂമാന്‍ കോളേജിന് സമീപത്തെ റബര്‍ തോട്ടത്തില്‍ അജ്ഞാത മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്ന് രണ്ട് വിഷക്കുപ്പികളും കറി കത്തിയും ഒരു സഞ്ചിയില്‍ വസ്ത്രങ്ങളും കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ […]
August 19, 2025

ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍ പുതിയതായി 143 കെഎസ്ആർടിസി ബസുകള്‍

തിരുവനന്തപുരം : പുതിയതായി എത്തുന്ന സൂപ്പര്‍ഫാസ്റ്റ് മുതല്‍ വോള്‍വോ വരെയുള്ള ബസുകള്‍ ഓണക്കാലത്ത് അന്തര്‍സംസ്ഥാന റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കൂടുതല്‍ ബസുകള്‍ ബംഗളൂരുവിലേക്കായിരിക്കും. എസി സീറ്റര്‍ കം സ്ലീപ്പര്‍, എസി സ്ലീപ്പര്‍, എസി […]
August 19, 2025

ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസില്‍ ഭ്രൂണം കണ്ടെത്തിയ സംഭവം; സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

ആലപ്പുഴ : ആലപ്പുഴ- ധന്‍ബാദ് എക്‌സ്പ്രസില്‍ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. ആന്ധ്ര, തമിഴ്‌നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രെയിനിന്റെ ശുചിമുറിയിലും രക്തം കണ്ടതായി ശുചീകരണ തൊഴിലാളികള്‍ പൊലീസിന് മൊഴി […]
August 19, 2025

കേരള പഞ്ചായത്ത് രാജ് 2025 ചട്ടഭേദഗതി നിലവില്‍ വന്നു; കെട്ടിട നമ്പര്‍ ലഭിച്ച എല്ലാ വീട്ടുസംരംഭങ്ങള്‍ക്കും ലൈസന്‍സ്

കൊച്ചി : വീടുകളുള്‍പ്പെടെ പഞ്ചായത്തില്‍ നിന്ന് നമ്പര്‍ ലഭിച്ച കെട്ടിടങ്ങളില്‍ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കി, പഞ്ചായത്ത് ചട്ടങ്ങളില്‍ വരുത്തിയ മാറ്റം നിലവില്‍വന്നു. ഇതുസംബന്ധിച്ച വിജ്ഞാപനം തിങ്കളാഴ്ച ഇറക്കിയതായി മന്ത്രി എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. […]
August 19, 2025

റഷ്യ- യുക്രൈൻ വെടിനിർത്തൽ ധാരണയായില്ല; യുക്രൈന് ഭാവിയിൽ സുരക്ഷ ഉറപ്പാക്കും, ത്രികക്ഷി സമ്മേളനം നടത്തും

വാഷിങ്ടൺ ഡിസി : യുഎസ് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്കിയുമായി നടന്ന ചർച്ച അവസാനിച്ചു. വമ്പൻ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും റഷ്യ- യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് വഴിയൊരുങ്ങിയതായാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ […]
August 19, 2025

കനത്ത മഴ; പാലക്കാട് ഇന്ന് വിദ്യാലയങ്ങള്‍ക്ക് അവധി

പാലക്കാട് : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍, മദ്രസകള്‍, സ്വകാര്യ ട്യൂഷന്‍ […]
August 19, 2025

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് […]