Kerala Mirror

August 16, 2025

എംആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാവില്ല : പൊതുഭരണ വകുപ്പ്

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാവില്ലെന്ന് വിവരാവകാശ മറുപടി. റിപ്പോർട്ട് പുറത്തുവിടുന്നത് അജിത് കുമാറിന്റെ സ്വകാര്യതയെ ബാധിക്കുമെന്നാണ് പൊതുഭരണ വകുപ്പിലെ അണ്ടർ സെക്രട്ടറിയുടെ മറുപടി. […]
August 16, 2025

തൃശൂർ-അങ്കമാലി ദേശീയപാതയിൽ മുരിങ്ങൂരിൽ വൻ ​ഗതാ​ഗതക്കുരുക്ക്, മൂന്നുകിലോമീറ്ററോളം വാഹനങ്ങൾ കുരുങ്ങി

തൃശ്ശൂർ : ദേശീയപാത തൃശ്ശൂർ മുരിങ്ങൂരിൽ വൻ ​ഗതാ​ഗതക്കുരുക്ക്. എറണാകുളം ഭാ​ഗത്തേക്ക് 3 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്. ഒരിഞ്ചു പോലും നീങ്ങാനാകാത്ത സാഹചര്യത്തിൽ വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയാണ്. എയർപോർട്ടിലടക്കം പോകാൻ ആളുകൾ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. […]
August 16, 2025

മേഘവിസ്ഫോടനം; കശ്മീരിൽ മരിച്ചവരുടെ എണ്ണം 65 ആയി

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ മേഖലയില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണ സംഖ്യ ഉയരുന്നു. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 65 ആയി. അപകടത്തില്‍ കാണാതായ 200ഓളം പേര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കശ്മീരിലെ […]
August 16, 2025

മുംബൈയിൽ കനത്ത മഴ; രണ്ടു മരണം, രണ്ട് പേർക്ക് പരിക്ക്

മുംബൈ : മുംബൈയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴ തുടരുന്നു. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. വിക്രോളിയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് രണ്ട് പേർ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ​മുംബൈയിൽ […]
August 16, 2025

പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം; 194 മരണം

ഇസ്ലാമബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പ്രളയം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേർ മരിച്ചതായി റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനങ്ങൾക്കായി എത്തിയ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് അഞ്ച് രക്ഷാപ്രവർത്തകർ മരിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു. […]
August 16, 2025

ഐഎസ് ബന്ധം; ജീവപര്യന്തം തടവ് പത്തുവര്‍ഷമായി കുറച്ച് ഹൈക്കോടതി

കൊച്ചി : രാജ്യാന്തര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചതായി ആരോപിച്ചുള്ള യുഎപിഎ കേസില്‍ തൊടുപുഴ സ്വദേശി സുബഹാനി ഹാജയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈക്കോടതി പത്തുവര്‍ഷം ഇളവ് ചെയ്തു. എന്‍ഐഎ സ്‌പെഷ്യല്‍ കോടതിയുടെ 2020 സെപ്റ്റംബര്‍ […]
August 16, 2025

നോ ഡീൽ അലാസ്ക; മൂന്നുമണിക്കൂര്‍ ട്രംപ്–പുടിന്‍ ചര്‍ച്ച കരാറിലെത്തിയില്ല

അലാസ്ക : യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കുമേല്‍ യുഎസിന്റെ സമ്മര്‍ദം മുറുകുന്ന പശ്ചാത്തലത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും തമ്മിലുള്ള ചര്‍ച്ച അവസാനിച്ചു. ചര്‍ച്ച മൂന്നു മണിക്കൂര്‍ നീണ്ടു. തുടര്‍ന്ന് […]
August 16, 2025

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് അഞ്ച് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് […]