Kerala Mirror

June 30, 2025

മണിപ്പൂർ ചുരാചങ്പൂരില്‍ വെടിവയ്പ്പ്; നാല് പേർ മരിച്ചതായി റിപ്പോർട്ട്

ചുരാചങ്പൂർ : മണിപ്പൂർ ചുരാചങ്പൂരില്‍ വെടിവയ്പ്പ്. അറുപതുകാരിയടക്കം നാലുപേരെ വെടിവച്ചുകൊന്നതായാണ് റിപ്പോര്‍ട്ട്. വെടിയുതിര്‍ത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. കുക്കി ഭൂരിപക്ഷ മേഖലയിലാണ് ചുരാചന്ദ്പുര്‍ സ്ഥിതി ചെയ്യുന്നത്. ചുരാചന്ദ്പുര്‍ ജില്ലയിലെ മോങ്‌ജാങ് ഗ്രാമത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണെ […]
June 30, 2025

തെലങ്കാന മരുന്നു നിർമാണ കമ്പനിയിലെ പൊട്ടിത്തെറിയിൽ 8 മരണം; 26 പേർക്ക് പരുക്ക്

ഹൈദരാബാദ് : തെലങ്കാനയിലെ മരുന്നു നിർമാണ കമ്പനിയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചതായി സ്ഥിരീകരണം. അതേസമയം, 10 ഓളം പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുത്. 26 ഓളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇതിൽ […]
June 30, 2025

വിഎസിൻറെ ആരോഗ്യനില അതീവഗുരുതരം

തിരുവന്തപുരം : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവഗുരുതരം. സര്‍ക്കാര്‍ നിയോഗിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സംഘമാണ് ആരോഗ്യനില വിലയിരുത്തിയത്. ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍ അല്ലെന്ന് വിദഗ്ധസംഘം അറിയിച്ചു. […]
June 30, 2025

പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ വേടനെ മാതൃകയാക്കണം; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പ് സംഘടനാ പ്രമേയം

തിരുവനന്തപുരം : പുതുതലമുറയെ ആകര്‍ഷിക്കുന്നതില്‍ റാപ്പര്‍ വേടനെ മാതൃകയാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ സമര്‍പ്പിച്ച സംഘടനാ പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. സമരമാര്‍ഗങ്ങളിലടക്കം വ്യത്യസ്ത സമീപനങ്ങള്‍ ആവശ്യമാണെന്നും യൂത്ത് കോണ്‍ഗ്രസ് ഇതിലേക്ക് കടക്കണമെന്നും […]
June 30, 2025

തൃശൂര്‍ നഗരസഭായോഗത്തില്‍ ബഹളം; റീത്തുമായി പ്രതിപക്ഷ അംഗങ്ങള്‍

തൃശൂര്‍ : റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്‍പ്പറേഷന്‍ യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. മൂന്നുദിവസം മുമ്പ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍ […]
June 30, 2025

സാര്‍ക്കിന് പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ ചര്‍ച്ചകളുമായി ചൈനയും പാകിസ്ഥാനും

ഇസ്ലാമാബാദ് : പ്രാദേശിക സഹകരണത്തിനുള്ള ദക്ഷിണേഷ്യന്‍ സംഘടനയായ സാര്‍ക്കിന് (SAARC) പകരം പുതിയ കൂട്ടായ്മ രൂപീകരിക്കാന്‍ പാകിസ്ഥാനും ചൈനയും ഒന്നിക്കുന്നു. പുതിയ സംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാണെന്ന് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച അന്താരാഷ്ട്ര […]
June 30, 2025

തമ്മില്‍ ഭേദം റവാഡ ചന്ദ്രശേഖര്‍ : മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗത്തില്‍ യുപിഎസ് സി നല്‍കിയ ചുരുക്കപ്പട്ടികയിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് ഹിസ്റ്ററി മുഖ്യമന്ത്രി വിശദീകരിച്ചു. ഷോര്‍ട്ട് ലിസ്റ്റിലുള്ള മൂന്ന് സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥരായ നിതിന്‍ […]
June 30, 2025

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫുമായും സമദൂര സിദ്ധാന്തം : പിവി അന്‍വര്‍

മലപ്പുറം : വരാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടപ്പില്‍ പരമാവധി സീറ്റുകളില്‍ മത്സരിക്കുകയാണ് ലക്ഷ്യമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിവി അന്‍വര്‍. അതുവരെ ഒരു മുന്നണിയുടെയും വാതിലില്‍ മുട്ടാനില്ലെന്നും അന്‍വര്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പിണറായിസത്തിനെതിരെയുള്ള പോരാട്ടമില്ലെന്നും […]
June 30, 2025

ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികൾ വാടകവീട്ടില്‍ മരിച്ചനിലയില്‍

കോട്ടയം : ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനില്‍ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു […]