Kerala Mirror

June 25, 2025

ജി മെയില്‍ പാസ്‌വേഡുകള്‍ ഉള്‍പ്പെടെ, ആഗോള തലത്തില്‍ വലിയ ഡാറ്റ ചോര്‍ച്ച ഉണ്ടായി : ഗൂഗിള്‍

കാലിഫോർണിയ : ജി മെയില്‍ പാസ്‌വേഡുകള്‍ ഉള്‍പ്പെടെ, ആഗോള തലത്തില്‍ വലിയ ഡാറ്റ ചോര്‍ച്ച ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ച് ഗൂഗിള്‍. ഗുഗിളിന് നേരെ ഹാക്കിങ് ശ്രമം ഉണ്ടായെന്നും ജി മെയില്‍ അക്കൗണ്ട് ഉള്‍പ്പെടെ സുരക്ഷിതമാക്കണം എന്നുമാണ് […]
June 25, 2025

അഞ്ചു തവണത്തെ അനിശ്ചിതങ്ങൾക്ക് ഒടുവിൽ ആക്സിയം-4 വിക്ഷേപിച്ചു

ഫ്ലോറിഡ : ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം-4 വിക്ഷേപിച്ചു. ശുഭാംശു അടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി […]
June 25, 2025

രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ പരാമര്‍ശിക്കാത്ത ഓഹരികളുടെ അവകാശം ചാരിറ്റി ട്രസ്റ്റുകള്‍ക്ക് : ബോംബെ ഹൈക്കോടതി

മുംബൈ : അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വില്‍പ്പത്രത്തില്‍ പ്രത്യേകമായി രേഖപ്പെടുത്താത്ത ഓഹരികള്‍ അദ്ദേഹത്തിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷനും രത്തന്‍ ടാറ്റ എന്‍ഡോവ്‌മെന്റ് ട്രസ്റ്റിനും അവകാശപ്പെട്ടതാണെന്ന് ബോംബെ ഹൈക്കോടതി. വില്‍പത്രത്തിലെ അനന്തരവാകാശം സംബന്ധിച്ച് കക്ഷികള്‍ക്കിടയില്‍ തര്‍ക്കമൊന്നുമില്ലെങ്കിലും […]
June 25, 2025

കനത്ത മഴ : മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നു; പ്രദേശവാസികള്‍ക്ക് ജാഗ്രതാനിര്‍ദേശം

കല്‍പ്പറ്റ : കനത്ത മഴയില്‍ വയനാട് മുണ്ടക്കൈ പുന്നപ്പുഴ കുത്തിയൊലിച്ച് ഒഴുകുന്നതില്‍ ചൂരല്‍മലയില്‍ ആശങ്ക. കഴിഞ്ഞവര്‍ഷം ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് പണിത ബെയ്‌ലി പാലത്തിന്റെ തൊട്ടുതാഴെ കൂടിയാണ് പുന്നപ്പുഴ കുത്തിയൊലിച്ച് […]
June 25, 2025

യുഎസ് ആക്രമണത്തില്‍ ഇറാന്‍ ആണവ പദ്ധതികള്‍ തകര്‍ന്നിട്ടില്ല : പെന്റഗണ്‍

വാഷിങ്ടണ്‍ ഡിസി : അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ ഇറാനിലെ ആണവ കേന്ദ്രങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് പെന്റഗണ്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ആണവ കേന്ദ്രങ്ങള്‍ക്ക് പുറമെ കേടുപാടുകള്‍ വന്നിട്ടുണ്ടെങ്കിലും ഭൂമിക്കടിയിലുള്ള ഭാഗം സുരക്ഷിതമാണ്. കവാടവും ഉപരിതലവും മാത്രമാണ് […]
June 25, 2025

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; സൗബിന്‍ ഷാഹിര്‍ അടക്കമുള്ള നിര്‍മ്മാതാക്കളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം : പൊലീസ്

കൊച്ചി :’ മഞ്ഞുമ്മല്‍ ബോയ്സു’മായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ അടക്കമുള്ള നിര്‍മ്മാതാക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന് പൊലീസ്. 40 കോടിയോളം രൂപയാണ് ഇവര്‍ തട്ടിച്ചതെന്നും പൊലീസ് പറയുന്നു. സൗബിന് […]
June 25, 2025

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥ : പ്രധാനമന്ത്രി

ന്യൂഡൽഹി : ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ സമയത്ത് ഭരണഘടനയിലെ മൂല്യങ്ങൾ മാറ്റിവയ്ക്കപ്പെട്ടതായും മൗലികാവകാശങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായും അദ്ദേഹം പറഞ്ഞു. പത്രസ്വാതന്ത്ര്യം ഇല്ലാതാക്കി. വിദ്യാർത്ഥികളും സാധാരണ പൗരന്മാരും ജയിലിൽ […]
June 25, 2025

കേരളത്തിൽ നിന്ന് പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ 950 പേർ; എൻഐഎ റിപ്പോർട്ട് കോടതിയിൽ

കൊച്ചി : പോപ്പുലർ ഫ്രണ്ട് ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950 പേരെന്ന് എൻഐഎ. ശ്രീനിവാസൻ വധക്കേസിലെ പ്രതി സിറാജുദ്ദീനിൽ നിന്നും 240 പേരുടെ പട്ടിക ലഭിച്ചെന്നും എൻഐഎ, കോടതിയിൽ റിപ്പോർട്ട് നൽകി. പിടിയിലായ പ്രതികളുടെ […]
June 25, 2025

പാൽ വില വർധന : ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും

തിരുവനന്തപുരം : പാൽ വില വർധിപ്പിക്കാൻ മിൽമ.വില വർധന ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി യോഗം ചേരും. മിൽമ ഭരണസമിതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് യോഗം. മലബാർ മേഖലാ യൂണിയൻ 28 […]