Kerala Mirror

April 8, 2025

കോയമ്പത്തൂരില്‍ മലയാളി ബേക്കറി ഉടമകള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോയമ്പത്തൂര്‍ : ദുരൂഹ സാഹചര്യത്തില്‍ മലയാളികളായ രണ്ട് പേരെ കോയമ്പത്തൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ ജയരാജ് (51), മഹേഷ് (48) എന്നിവരെയാണ് കോയമ്പത്തൂര്‍ വിശ്വനാഥപുരത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഹേഷിനെ കഴുത്തറുത്ത […]
April 8, 2025

വഖഫ് നിയമം പ്രാബല്യത്തില്‍; കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി

ന്യൂഡല്‍ഹി : പാര്‍ലമെന്റ് പാസ്സാക്കിയ വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരുത്തിക്കൊ ണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നതായും, നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉടന്‍ രൂപികരിക്കുമെന്നും കേന്ദ്ര ന്യൂനപക്ഷ ക്ഷേമ […]
April 8, 2025

വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരം : ആരോഗ്യ വകുപ്പ് മന്ത്രി

തിരുവനന്തപുരം : വീട്ടിലെ പ്രസവത്തെപ്പറ്റി സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടേയും കുഞ്ഞിന്റേയും ജീവന് ഭീഷണിയാണ്. അതിനാല്‍ പൊതുജനാരോഗ്യ നിയമ പ്രകാരവും ഭാരതീയ […]
April 8, 2025

വിസ തട്ടിപ്പ് കേസ് : സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍

ഹെല്‍സിങ്കി : പ്രമുഖ യുക്തിവാദിയും എഴുത്തുകാരനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍. പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍ വച്ചായിരുന്നു അറസ്റ്റ്. 2020 ലെ വിസ തട്ടിപ്പുകേസില്‍ സനലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. പോളണ്ടിലെ […]
April 8, 2025

ലക്ഷ്യം കോൺഗ്രസിനെ ശക്തിപ്പെടുത്തുക; എ ഐ സി സി സമ്മേളനത്തിന് ഗുജറാത്തിൽ തുടക്കം

അഹമ്മദാബാദ് : പാർട്ടിയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് നടത്തുന്ന എ ഐ സി സി സമ്മേളനത്തിന് ഗുജറാത്തിൽ തുടക്കം. വിശാല പ്രവർത്തക സമിതി യോഗം ആരംഭിച്ചു. ഇതിൽ 169 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സംഘടന ചുമതലയുള്ള കെ സി […]
April 8, 2025

ജെഡിയു നേതാവ് ദീപക്കിന്റെ കൊലപാതകം; അഞ്ച് ആര്‍എസ്എസ് നേതാക്കള്‍ക്ക് ജീവപര്യന്തം

കൊച്ചി : നാട്ടികയിലെ ജനതാദള്‍ (യു) നേതാവ് ദീപക്കിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെതാണ് ശിക്ഷാവിധി. വിചാരണക്കോടതി വെറുതെ വിട്ട പ്രതികളെയാണ് ശിക്ഷിച്ചത്. […]
April 8, 2025

തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടും : ചൈന

ബെയ്‌ജിങ്ങ്‌ : പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന രം​ഗത്തെത്തി. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന. അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് […]
April 8, 2025

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി

ന്യൂഡൽഹി : ദുബായ് കിരീടാവകാശി ഷെയ്ക് ഹംദാൻ ഇന്ത്യയിലെത്തി. പ്രധാനമന്ത്രി പ്രത്യേക വിരുന്നൊരുക്കും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. യു.എ.ഇ പ്രതിരോധമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം […]
April 8, 2025

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് : പ്രതി മുഹമ്മദ് നിഷാമിന് പരോള്‍

കൊച്ചി : തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോള്‍ അനുവദിച്ചു. കഴിഞ്ഞ മൂന്നാം തിയതിയാണ് ഹൈക്കോടതി മുഹമ്മദ് നിഷാമിന് പരോള്‍ അനുവദിച്ചത്. സംസ്ഥാന […]