Kerala Mirror

March 24, 2025

ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു

തിരുവനന്തപുരം : ബിജെപി സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. കേന്ദ്ര നേതൃത്വമാണ് രാജീവ് ചന്ദ്രശേഖരന്റെ പേര് തീരുമാനിച്ചത്. കെ. സുരേന്ദ്രൻ , ശോഭ സുരേന്ദ്രൻ , എം.ടി രമേശ് എന്നിവരുടെ പേരുകളെല്ലാം ഉയർന്ന് കേട്ടിരുന്നെങ്കിലും […]
March 24, 2025

മുഴപ്പിലങ്ങാട് സൂരജ് വധക്കേസ് : രണ്ടുമുതൽ ഒമ്പത് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം

കണ്ണൂര്‍ : മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ 9വരെ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം […]
March 24, 2025

ദക്ഷിണ കൊറിയൻ ആക്ടിങ് പ്രസിഡന്റിനെതിരായ ഇംപീച്ച്‌മെന്റ് നടപടി റദ്ദാക്കി ഭരണഘടനാ കോടതി; പദവി പുനഃസ്ഥാപിച്ചു

സിയോൾ : ദക്ഷിണ കൊറിയൻ പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂവിനെതിരായ പാർലമെന്റിന്റെ ഇംപീച്ച്‌മെന്റ് നടപടി റദ്ദാക്കി ഭരണഘടനാ കോടതി. അദ്ദേഹത്തെ ആക്ടിംഗ് പ്രസിഡന്റായി പുനഃസ്ഥാപിച്ചു. രാജ്യത്ത് മാസങ്ങളായി തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികൾക്കിടയിലാണ് കോടതി വിധി. പ്രസിഡന്റായിരുന്ന […]
March 24, 2025

വനവാസിയുടെ ജീവിതം ഇല്ലാതാക്കിയത് വനനിയമം : പദ്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ

തിരുവനന്തപുരം : വനവാസിയുടെ ജീവിതം ഇല്ലാതാക്കിയത് വനനിയമമാണെന്ന് പദ്മശ്രീ പുരസ്‌കാരം ജേതാവും നാട്ടുചികിത്സകയുമായ ലക്ഷ്മിക്കുട്ടി അമ്മ. ‘പണ്ടത്തപ്പോലയല്ല, മൃഗങ്ങള്‍ ഇപ്പോള്‍ അടുക്കളയിലാണ് വരുന്നത്. ആനയെ ഒന്നും ചെയ്യരുതെന്നാണ് മന്ത്രി പറയുന്നത്. കല്ലുകൊണ്ടല്ല, കുഞ്ഞുനാരങ്ങ കൊണ്ടേ എറിയാവൂ. […]
March 24, 2025

‘എമ്പുരാന്‍’ വിവാദം : പൃഥ്വിരാജിനോട് മാപ്പുചോദിച്ച് മൈത്രേയന്‍

കൊച്ചി : പൃഥ്വിരാജ് സുകുമാരനെതിരായ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ മൈത്രേയന്‍. താങ്കളെ അടിക്കാന്‍ പാകത്തിലൊരു വടിയായി മാറിയതില്‍ ഖേദമുണ്ടെന്നും നിരുപാധികം മാപ്പ് ചോദിക്കുന്നുവെന്നും മൈത്രേയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരഭിമുഖത്തില്‍ പൃഥ്വിരാജിനെതിരെ മൈത്രേയന്‍ […]
March 24, 2025

ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെ ഇസ്രായേൽ വധിച്ചു

തെല്‍ അവിവ് : ഗസ്സയിലെ നാസർ ആശുപത്രിയിലും ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെയും ഇസ്രായേൽ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബര്‍ഹൂം ഉൾപ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ അൽ-മവാസിയിലെ ഒരു […]
March 24, 2025

ശസ്ത്രക്രിയാ ഉപകരണങ്ങൾ ലഭിക്കുന്നില്ല; കോഴിക്കോട് മെഡി.കോളജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. ഉപകരണങ്ങൾ നൽകുന്ന കമ്പനിക്ക് സർക്കാർ പണം നൽകാത്തതാണ് ശസ്ത്രക്രിയ മുടങ്ങാൻ കാരണമെന്നാണ് ആക്ഷേപം. ഇതോടെ നിരവധി രോഗികൾ ശസ്ത്രക്രിയ ചെയ്യാൻ കഴിയാതെ ദുരിതത്തിലാണ് 60 […]
March 24, 2025

മദ്യപാനത്തിടെ തര്‍ക്കം; ഒപ്പം ജോലി ചെയ്യുന്നയാളെ വെട്ടിക്കൊലപ്പെടുത്തി, പ്രതി പിടിയില്‍

കണ്ണൂര്‍ : മൊറാഴ കൂളിച്ചാലില്‍ ഇതരസംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാളിലെ ബര്‍ദ്ദാമന്‍ സിമുഗുളാച്ചി സ്വദേശി ദലീം ഖാന്‍ എന്ന ഇസ്മായിലാണ്(33)കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ ഗുഡുവെന്ന് വിളിക്കുന്ന സുജോയ് കുമാര്‍ എന്നയാളാണ് ദലീംഖാനെ […]
March 24, 2025

റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ച് എസ്എന്‍ഡിപി സംയുക്ത സമിതി

പത്തനംതിട്ട : എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് പ്രവേശിച്ചു. റാന്നി പെരുനാട് കക്കാട്ട് കോയിക്കല്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് എസ്എന്‍ഡിപി സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ ഷര്‍ട്ട് ധരിച്ച് കയറിയത്. […]