Kerala Mirror

March 20, 2025

സില്‍വര്‍ ലൈന്‍ : ഭൂമി വില്‍ക്കാനും ഈടു വയ്ക്കാനും തടസ്സമില്ല; പ്രശ്‌നമുള്ളവര്‍ക്കു കലക്ടറെ സമീപിക്കാമെന്ന് മന്ത്രി

തിരുവനന്തപുരം : നിര്‍ദിഷ്ട സില്‍വര്‍ ലൈന്‍ പദ്ധതി കടന്നു പോവുന്ന സ്ഥലങ്ങളില്‍ ഭൂമി വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ ഒരു നിയന്ത്രണവും ഇല്ലെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയെ അറിയിച്ചു. പദ്ധതിക്കായി സര്‍വേയ്‌സ് ആന്‍ഡ് […]
March 20, 2025

പുകസ മുന്‍ സംസ്ഥാന സെക്രട്ടറി പി അപ്പുക്കുട്ടന്‍ മാസ്റ്റര്‍ അന്തരിച്ചു

കണ്ണൂര്‍ : പുരോഗമന കലാ സാഹിത്യ സംഘം മുന്‍ സംസ്ഥാന സെക്രട്ടറിയും കേരള സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറിയുമായ അന്നൂരിലെ പി.അപ്പുക്കുട്ടന്‍ മാസ്റ്റര്‍ (86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം വെള്ളിയാഴ്ച […]
March 20, 2025

ഡെങ്കിപ്പനിയ്‌ക്കെതിരെ കൈകോർത്ത് അമൃത ആശുപത്രിയും തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷനും

കൊച്ചി : ഡെങ്കിപ്പനിയ്ക്ക് എതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കൊച്ചി അമൃത ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗവും തൃക്കാക്കര പുലരി റെസിഡന്റ്സ് അസോസിയേഷനും. സാമൂഹിക ആരോഗ്യ സംരക്ഷണത്തിനായി സമൂഹത്തിന്റെ ഇടപെടൽ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി […]
March 20, 2025

മുട്ട ക്ഷാമം : ഫിൻലാൻഡിന് പിന്നാലെ ലിത്വാനിയയെ സമീപിച്ച് ട്രംപ്

വാഷിങ്ടൺ : മുട്ട ക്ഷാമം രൂക്ഷമായതോടെ ഫിൻലാൻഡിന് പിന്നാലെ ലിത്വാനിയയെ സമീപിച്ച് അമേരിക്ക. ഫിൻലൻഡിന് പുറമെ ഡെൻമാർക്ക്, സ്വീഡൻ, നെതർലൻഡ്‌സ് രാജ്യങ്ങളെ മുട്ടയ്ക്കായി അമേരിക്ക സമീപിച്ചിരുന്നതായി ഡാനിഷ് മാസികയായ അഗ്രിവാച്ചിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് […]
March 20, 2025

ഷാബാ ഷെരീഫ് വധക്കേസ് : മൂന്ന് പ്രതികൾ കുറ്റക്കാർ; 9 പേരെ വെറുതെവിട്ടു

മലപ്പുറം : പാരമ്പര്യവൈദ്യൻ ഷാബ ഷെരീഫ് വധക്കേസിൽ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി ഷൈബിൻ അഷ്റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീൻ,ആറാം പ്രതി നിഷാദ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. മനപ്പൂർവമല്ലാത്ത നരഹത്യാ കുറ്റം തെളിഞ്ഞെന്ന് […]
March 20, 2025

എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി; അമ്മയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം കുറുപ്പംപടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍. അയ്യമ്പുഴ സ്വദേശിയായ യുവാവാണ് കുറുപ്പംപടി പൊലീസിന്റെ പിടിയിലായത്. പന്ത്രണ്ടും പത്തും വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇയാള്‍ […]
March 20, 2025

കരസേനയിൽ അ​ഗ്നിവീർ ആകാം; രജിസ്ട്രേഷൻ ആരംഭിച്ചു; വനിതകൾക്കും അവസരം

ന്യൂഡൽഹി : കരസേനയിൽ 2025-2026-ലെ അഗ്നിവീർ റിക്രൂട്ട്മെന്റിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. എട്ടാംക്ലാസ്, പത്താംക്ലാസ്, പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/ സ്റ്റോർകീപ്പർ ടെക്നീഷ്യൻ, അഗ്നിവീർ ട്രേഡ്‌സ്മാൻ, എന്നീ വിഭാഗങ്ങളിലേക്കാണ് […]
March 20, 2025

മലപ്പുറത്ത് ഗുഡ്‌സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകം; പ്രതി പിടിയില്‍

മലപ്പുറം : മലപ്പുറത്ത് കിഴിശ്ശേരിയില്‍ ഗുഡ്‌സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍ പിടിയില്‍. അസം സ്വദേശി ഗുല്‍സാര്‍ ഹുസൈനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് പറയുന്നു. അസം സ്വദേശി അഹദുല്‍ […]
March 20, 2025

റാഗിങ്ങിനെതിരെ ശക്തമായ നടപടി; കര്‍ശന നിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : റാഗിങ്ങിനെതിരെ കര്‍ശന നടപടികളിലേയ്ക്ക് ആരോഗ്യവകുപ്പ്. കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിന് പിന്നാലെയാണ് ആന്റി റാഗിങ് പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്ന കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ രഹസ്യ സര്‍വേ, പരാതി അയക്കാന്‍ ഇ-മെയില്‍, സിസിടിവി […]