Kerala Mirror

February 14, 2025

റഷ്യൻ ഡ്രോൺ ചെർണോബിൽ ആണവ റിയാക്‌ടറിന്റെ ഷെല്ലിൽ പതിച്ചു : യുക്രെയ്ൻ

കീവ് : ചെർണോബിൽ റിയാക്ടറിൽ നിന്നുള്ള ആണവ വികിരണം തടയുന്ന സംരക്ഷണ കവചത്തിൽ ഉയർന്ന സ്ഫോടക ശേഷിയുള്ള റഷ്യൻ ഡ്രോൺ ഇടിച്ചെന്നും എന്നാൽ, റേഡിയേഷൻ സാധാരണ നിലയിലാണെന്നും യുക്രേനിയൻ പ്രസിഡന്റ് ​വ്ലാദിമിർ സെലെൻസ്‌കി. ഡ്രോൺ ആക്രമണത്തിന്റെ […]
February 14, 2025

ചാലക്കുടി ബാങ്ക് കൊള്ള; പ്രതിയെക്കുറിച്ച് നിര്‍ണായക വിവരം ലഭിച്ചു : പൊലീസ്

തൃശൂര്‍ : ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നടന്നത് മുന്‍കൂട്ടി തയാറാക്കിയ കവര്‍ച്ചയെന്ന് പൊലീസ്. കവര്‍ച്ച നടത്തിയ പ്രതിയെക്കുറിച്ച് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചു. സ്‌കൂട്ടറിലെത്തിയ പ്രതി ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും […]
February 14, 2025

ഫ്രാൻസിസ് മാർപാപ്പ ആശുപത്രിയിൽ

വത്തിക്കാൻ സിറ്റി : ബ്രോങ്കൈറ്റിസ് ബാധിതനായതിനെ തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ പരിശോധനകൾക്കും ചികിത്സക്കുമായാണ് പോപ്പിനെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് തന്റെ പ്രസംഗങ്ങൾ വായിക്കാൻ മാർപാപ്പ ഉദ്യോഗസ്ഥരെ […]
February 14, 2025

ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കുകയാണ് വേണ്ടത്; അവരെ എവിടേക്കും പറിച്ച് നടേണ്ട ആവശ്യമില്ല : വത്തിക്കാന്‍

വത്തിക്കാൻ സിറ്റി : ഫലസ്തീനികൾ ഗസ്സയിൽ നിന്ന് ഒഴിഞ്ഞ് പോകണമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കും എന്നുമൊക്കെയുള്ള ട്രംപിന്റെ വിവാദ പ്രസ്താവനയിൽ അഭിപ്രായം രേഖപ്പെടുത്തി വത്തിക്കാനും. ഫലസ്തീനികൾ അവരുടെ മണ്ണിൽ തന്നെ നിൽക്കണം എന്ന നിലപാടാണ് വത്തിക്കാൻ […]
February 14, 2025

ടിപി ശ്രീനിവാസനെ അന്ന് തല്ലിയത് മഹാപരാധമായി കാണുന്നില്ല : പിഎം ആര്‍ഷോ

തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ ടിപി ശ്രീനിവാസനെ അന്ന് തല്ലിയത് മഹാപരാധമായി കാണുന്നില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു വിദ്യാര്‍ഥിയെ അങ്ങയേറ്റം കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചപ്പോഴാണ് ആ വിദ്യാര്‍ഥി […]
February 14, 2025

ആനയുടെ ഉടമസ്ഥര്‍ക്കും ക്ഷേത്രം ഭാരവാഹികള്‍ക്കുമെതിരെ കേസ് എടുക്കും : എകെ ശശീന്ദ്രന്‍

കൊച്ചി : കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ കേസ് എടുക്കാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്റെ നിര്‍ദേശം. ആനയുടെ ഉടമസ്ഥര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെ കേസ് എടുക്കാനാണ് നിര്‍ദേശം. നാട്ടാന […]
February 14, 2025

പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച; ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ നിന്ന് കത്തികാട്ടി 15 ലക്ഷം കൊള്ളയടിച്ചു

തൃശൂര്‍ : ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിന്റെ ശാഖയില്‍ പട്ടാപ്പകല്‍ മോഷണം. ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. മോഷണ സമയത്ത് മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്. ഉച്ചസമയമായതിനാല്‍ മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയതാ […]
February 14, 2025

ലയനം ഉപേക്ഷിച്ച്​​ ഹോണ്ടയും നിസ്സാനും

ടോക്കിയോ : ഡിസംബറിൽ പ്രഖ്യാപിച്ച ലയന ചർച്ചകൾ ഉപേക്ഷിച്ചതായി ജാപ്പനീസ് വാഹന ഭീമന്മാരായ ഹോണ്ടയും നിസ്സാനും സ്ഥിരീകരിച്ചു. ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന നിർമാതാവുക എന്ന ലക്ഷ്യത്തിന്​ ഇതോടെ അറുതിയായി. ഇരു കമ്പനികളും തമ്മിലുള്ള ലയനം […]
February 14, 2025

അനധികൃത കുടിയേറ്റം : യുഎസില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രണ്ടാം സംഘം ഈയാഴ്ച എത്തും

ന്യൂഡല്‍ഹി : അനധികൃത കുടിയേറ്റം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി യുഎസില്‍ നിന്നും കൂടുതല്‍ ഇന്ത്യക്കാരെ തിരിച്ചയക്കുന്നു. ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഈ ആഴ്ച നാട്ടിലെത്തും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശത്തിന് പിന്നാലെയാണ് പുതിയ സംഘത്തിന്റെ […]