Kerala Mirror

February 7, 2025

മ​ല​പ്പു​റ​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ

മ​ല​പ്പു​റം : ച​ങ്ങ​രം​കു​ള​ത്ത് ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ഥി​നി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പാ​ല​പ്പെ​ട്ടി പു​തി​യി​രു​ത്തി സ്വ​ദേ​ശി ക​ള​ത്തി​ല്‍ രാ​ജേ​ഷി​ന്‍റെ മ​ക​ള്‍ ദ​ര്‍​ശ​ന​യാണ് (20) അ​മ്മ വീ​ട്ടി​ല്‍ തൂ​ങ്ങി മ​രി​ച്ചത്. ബം​ഗ​ളൂ​രു​വി​ൽ ന​ഴ്സിം​ഗി​ന് പ​ഠി​ച്ചി​രു​ന്ന ദ​ര്‍​ശ​ന ച​ങ്ങ​രം​കു​ള​ത്തെ അ​മ്മ […]
February 7, 2025

നഗരസഭാ ചെയര്‍മാൻറെ രാജി; പാലാ കേരളാ കോൺഗ്രസ് എമ്മിൽ ഭിന്നത

കോട്ടയം : പാലാ നഗരസഭാ ചെയര്‍മാന്‍ രാജി വെയ്ക്കാത്തതിനെ ചൊല്ലി കേരളാ കോൺഗ്രസ് എമ്മിൽ ഭിന്നത. രാജി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് അംഗങ്ങളും പാർട്ടി മണ്ഡലം പ്രസിഡന്റും ചേര്‍ന്ന് ചെയര്‍മാന് കത്ത് നൽകി. സ്വതന്ത്ര അംഗത്തിന്റെ […]
February 7, 2025

രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം, സാമ്പത്തിക സഹായം അവസാനിപ്പിക്കും; ഉത്തരവിൽ ഒപ്പിട്ട് ട്രംപ്

വാഷിങ്ടൺ : രാജ്യാന്തര ക്രിമിനൽ കോടതിയ്ക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉത്തരവ്. രാജ്യാന്തര കോടതിയ്ക്കുള്ള സാമ്പത്തിക സ​ഹായം അമേരിക്ക അവസാനിപ്പിക്കും. രാജ്യാന്തര കോടതിയിലെ ഉദ്യോ​ഗസ്ഥർക്ക് യുഎസിലും സഖ്യകക്ഷി രാജ്യങ്ങളിലും വിസ നിയന്ത്രണവും […]
February 7, 2025

കൂറ്റനാട് നേര്‍ച്ചക്കിടെ ആന ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോന്‍ എന്ന പാപ്പാന്‍ ആണ് മരിച്ചത്. കൂറ്റനാട് നേര്‍ച്ച ആഘോഷ പരിപാടിക്കായി കൊണ്ടുവന്ന വള്ളംകുളം നാരായണന്‍കുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 11 […]
February 7, 2025

രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന്

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്റെ അഞ്ചാമത് ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം. 10,11,12 തീയതികളിലാണ് ബജറ്റ് ചര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക […]
February 7, 2025

അടൂർ ബൈപ്പാസിൽ ടൂറിസ്റ്റ് ബസിലേക്ക് ബൈക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട : അടൂർ ബൈപ്പാസിൽ ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മിത്രപുരത്ത് ഇന്നലെ അർധ രാത്രി 12.15 ഓടെയാണ് അപകടം. അടൂർ അമ്മകണ്ടകര അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. അടൂരിൽ […]
February 7, 2025

ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം

തിരുവനന്തപുരം : കേരളത്തില്‍ ഇന്നും (വെള്ളി) ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന […]