Kerala Mirror

January 21, 2025

തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടില്‍ തീപിടിത്തം; 66 മരണം

അങ്കാറ : തുര്‍ക്കിയിലെ സ്‌കീ റിസോര്‍ട്ടിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ 66 പേര്‍ മരിച്ചു. 51 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് തുര്‍ക്കി ആഭ്യന്തരമന്ത്രി അറിയിച്ചു. തലസ്ഥാനമായ അങ്കാറയില്‍ 110 കിലോമീറ്റര്‍ അകലെയുള്ള ഹോട്ടലിലാണ് അപകടം […]
January 21, 2025

ബോബി ചെമ്മണൂരിന് സഹായം : ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ

തിരുവനന്തപുരം : ബോബി ചെമ്മണൂരിന് ജയിലിൽ നിയമവിരുദ്ധമായി സഹായം ചെയ്തുവെന്ന പരാതിയിൽ ജയിൽ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെൻഷൻ. മധ്യമേഖല ഡിഐജി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. കാക്കനാട് ജില്ലാ […]
January 21, 2025

വിള നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവയ്ക്കാന്‍ അനുമതി നല്‍കാം : ഹൈക്കോടതി

കൊച്ചി : കാട്ടുപന്നി ശല്യം നേരിടാന്‍ നടപടി വേണമെന്ന് ഹൈക്കോടതി. വിഷയത്തില്‍ നയമെന്താണെന്ന് അറിയിക്കാന്‍ വനംവകുപ്പിനോട് കോടതി നിര്‍ദേശിച്ചു. വിള നശിപ്പിക്കുന്നവയെ വെടിവയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അനുമതി നല്‍കാമെന്നും നിയമം അനുശാസിക്കുന്ന പോലെ […]
January 21, 2025

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

കണ്ണൂര്‍ : ചാല ബൈപ്പാസില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. അഗ്‌നിശമന സേന എത്തി തീ കെടുത്തി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്ന് […]
January 21, 2025

തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം

മലപ്പുറം : താനൂരില്‍ തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ഒന്നരവസുകാരന് ദാരുണാന്ത്യം. മങ്ങാട് സ്വദേശി ലുക്മാനുല്‍ ഹക്കിന്റെ മകന്‍ ഷാദുലി ആണ് മരിച്ചത്. മൃതദേഹം തിരൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഉച്ചയോടെയായിരുന്നു അപകടം. കുട്ടിയെ […]
January 21, 2025

കോവിഡ് കാലത്ത് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് : സിഎജി

തിരുവനന്തപുരം : കോവിഡ് കാലത്ത് സംസ്ഥാനത്ത് ആരോഗ്യവകുപ്പ് പിപിഇ കിറ്റ് വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്ന് സിഎജി കണ്ടെത്തല്‍. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി കൂടുതല്‍ പണം നല്‍കി പിപിഇ കിറ്റ് വാങ്ങിയെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ഇത് കാരണം […]
January 21, 2025

കോളജ് യൂണിയന്‍ ഫണ്ട് വീതം വയ്പ്പ് : യൂണിറ്റ് സെക്രട്ടറിയെ എസ്എഫ്‌ഐ നേതാക്കള്‍ വളഞ്ഞിട്ട് തല്ലി

കണ്ണൂര്‍ : കോളജ് യൂണിയന്‍ ഫണ്ടില്‍ നിന്ന് ഒരു ഭാഗം നല്‍കാത്തതിനെ തുടര്‍ന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്. യൂണിറ്റ് സെക്രട്ടറി അക്ഷയ് […]
January 21, 2025

കണ്ണൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം

കണ്ണൂര്‍ : മാലൂര്‍ നിട്ടാറമ്പില്‍ അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി മറയൂരില്‍ കെഎസ്ഇബി ജീവനക്കാരനായ സുമേഷ് പറമ്പന്‍ (38), അമ്മ നിര്‍മ്മല പറമ്പന്‍ (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. സുമേഷിനെ […]
January 21, 2025

തിരുവനന്തപുരത്ത് യുവതി കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍; ഇൻസ്റ്റ​ഗ്രാം സുഹൃത്തിനായി തിരച്ചിൽ

തിരുവനന്തപുരം : തിരുവനന്തപുരം കഠിനംകുളത്ത് കഴുത്തില്‍ കുത്തേറ്റ് യുവതി മരിച്ച നിലയില്‍. വെഞ്ഞാറമൂട് സ്വദേശി ആതിര (30) ആണ് മരിച്ചത്. രാവിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ ആഴത്തിലുള്ള മുറിവുണ്ട്. അമ്പലത്തില്‍ പൂജയ്ക്ക് പോയ ഭര്‍ത്താവ് […]