Kerala Mirror

January 13, 2025

റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശൂര്‍ സ്വദേശികളിലൊരാള്‍ മോസ്കോയിലെത്തി

തൃശൂര്‍ : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ സ്വദേശികളായ യുവാക്കളിൽ ഒരാൾ മോസ്കോയിൽ എത്തി . റഷ്യൻ അധിനിവേശ യുക്രൈനിൽ നിന്നും തൃശൂർ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ എത്തിയത്. യുക്രൈൻ […]
January 13, 2025

സാക്ഷി മതി; ആയുധം കണ്ടെത്താത്തതുകൊണ്ട് കേസ് തള്ളാനാകില്ല : സുപ്രീംകോടതി

ന്യൂഡല്‍ഹി : നേരിട്ടുള്ള വിശ്വസനീയമായ സാക്ഷികളുണ്ടെങ്കില്‍ ആയുധം കണ്ടെത്തിയില്ല എന്നതുകൊണ്ടുമാത്രം പ്രോസിക്യൂഷന്‍ കേസ് തള്ളാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീംകോടതി. ഛത്തീസ്ഗഢിലെ ഒരു കൊലപാതകക്കേസിലെ പ്രതികളുടെ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. […]
January 13, 2025

പ്രയാഗ് രാജ് ഒരുങ്ങി; മഹാകുംഭമേളയ്ക്ക് ഇന്ന് തുടക്കം

ലഖ്നൗ : ഉത്തര്‍ പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളക്ക് ഇന്ന് തുടക്കം. മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി […]
January 13, 2025

പത്തനംതിട്ട പീഡനം : 29 എഫ്‌ഐആറുകള്‍; പ്രതികളില്‍ ചിലര്‍ വിദേശത്ത്

പത്തനംതിട്ട : പത്തനംതിട്ടയില്‍ കായികതാരമായ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 29 എഫ്‌ഐആറുകള്‍. ജില്ലയില്‍ കൂടുതല്‍ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. പ്രതികളില്‍ ചിലര്‍ […]
January 13, 2025

പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി; രണ്ടു വയസ്സുകാരന്‍ മരിച്ചു

കാസര്‍കോട് : പിസ്തയുടെ തൊലി തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന്‍ മരിച്ചു. കാസര്‍കോട് കുമ്പള ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹറൂഫയുടെയും മകന്‍ മുഹമ്മദ് റിഫായി അനസാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വീട്ടില്‍ വെച്ചാണ് കുട്ടി പിസ്തയുടെ […]
January 13, 2025

പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടുള്ള സമരം തുടങ്ങി; ആറു താലൂക്കുകളെ ഒഴിവാക്കി

തിരുവനന്തപുരം : സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. ഇന്ന് രാവിലെ ആറ് മണി മുതല്‍ 12 മണി വരെയാണ് പമ്പുകള്‍ അടച്ചിടുന്നത്. എലത്തൂര്‍ എച്ച് പി സി എല്‍ ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം […]
January 13, 2025

പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ഇന്ന് രാവിലെ 9.30 ന്

തിരുവനന്തപുരം : എംഎല്‍എ സ്ഥാനം രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, പി വി അന്‍വര്‍ വിളിച്ച വാര്‍ത്താസമ്മേളനം ഇന്ന് നടക്കും. പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കുവാന്‍ തിങ്കളാഴ്ച രാവിലെ 9.30 ന് തിരുവനന്തപുരത്തു വെച്ച് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് […]
January 13, 2025

പീച്ചി ഡാമില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു; മൂന്ന് പേരുടെ നില ഗുരുതരം

തൃശ്ശൂര്‍ : പീച്ചി ഡാം റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തു വീണ നാല് വിദ്യാര്‍ഥിനികളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമാണ്. പട്ടിക്കാട് ചുങ്കത്ത് ഷാജന്റെയും സിജിയുടെയും മകള്‍ അലീനാ ഷാജനാണ് (16) മരിച്ചത്. തൃശ്ശൂര്‍ ജൂബിലി […]
January 13, 2025

ചൂട് കൂടുന്നു; പകല്‍ താപനില മൂന്നുവരെ ഡിഗ്രി വരെ ഉയര്‍ന്നേക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് പകല്‍ താപനില ഉയരുന്നു. തണുപ്പുകുറഞ്ഞ് പകല്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പകല്‍ താപനില സാധാരണയേക്കാളും ഒന്നുമുതല്‍ മൂന്നുവരെ ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ന്നേക്കുമെന്നാണ് പ്രവചനം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവുമാണ് […]