Kerala Mirror

December 9, 2024

17കാരി പ്രസവിച്ചു : പെൺകുട്ടിയുടെ അമ്മയും വിവാഹം കഴിച്ച യുവാവും അറസ്റ്റിൽ

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ‍ പെൺകുട്ടിയുടെ അമ്മയും വിവാഹം കഴിച്ച യുവാവും അറസ്റ്റിൽ. ഏനാത്ത് കടമ്പനാട് വടക്ക് കാട്ടത്താംവിള പുളിവിളയിൽ വീട്ടിൽ ആദിത്യൻ (21), പെൺകുട്ടിയുടെ അമ്മ എന്നിവരാണ് അറസ്റ്റിലായത്. ഇവർ കേസിലെ […]
December 9, 2024

ആന എഴുന്നള്ളിപ്പ്, വെടിക്കെട്ട്; പുതിയ ചട്ടങ്ങൾ പ്രതിസന്ധി : സംരക്ഷണസമിതി

പാലക്കാട് : ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ മാർഗ്ഗരേഖയും, വെടിക്കെട്ട് സംബന്ധിച്ച എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ ചട്ടങ്ങളിലെ ഭേദഗതിയും പ്രതിസന്ധിയാകുന്നതായി പാലക്കാട് ജില്ല ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതി. പുതിയ നിയമം ക്ഷേത്ര ഉത്സവങ്ങളെ പ്രതികൂലമായി ബാധിക്കും […]
December 9, 2024

പിണറായിയിലെ കോൺഗ്രസ് ഓഫീസ് ആക്രമണം; ഒരാൾ അറസ്റ്റിൽ

കണ്ണൂർ : പിണറായി വെണ്ടുട്ടായിയിൽ കോൺഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കനാൽക്കര സ്വദേശി വിപിൻ രാജ് ആണ് അറസ്റ്റിലായത്. കോഴൂർകനാലിലെ പ്രിയദർശിനി മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഓഫീസിനുള്ളിലേക്ക് പെട്രോൾ ഒഴിച്ച് […]
December 9, 2024

പമ്പയില്‍ വനിതകള്‍ക്ക് സുരക്ഷിതവിശ്രമ കേന്ദ്രം; നിരീക്ഷണം ശക്തമാക്കാൻ സന്നിധാനം വരെ 258 കാമറകള്‍

ശബരിമല : തീര്‍ഥാടകര്‍ക്ക് ഒപ്പം എത്തുന്ന വനിതകള്‍ക്ക് ഇനി പമ്പയില്‍ സുഖമായും സുരക്ഷിതമായും വിശ്രമിക്കാം. സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിര്‍വഹിച്ചു. പമ്പ ഗണപതി ക്ഷേത്രത്തിനു സമീപം […]
December 9, 2024

വയനാട് ദുരന്തം : ശ്രുതിയുടെ ജീവിതത്തിൽ പുത്തൻ തുടക്കം; ഇന്ന് സർക്കാർ ജോലിയിൽ പ്രവേശിക്കും

കൽപ്പറ്റ : ഒന്നിനുപിന്നാലെ എത്തിയ ദുരന്തം സമ്മാനിച്ച തീരാവേദനയിൽ നിന്ന് ശ്രുതി പതുക്കെ നടന്നു തുടങ്ങുകയാണ്. വീടും ഉറ്റവും പ്രിയതമനും നഷ്ടപ്പെട്ട ശ്രുതി ജീവിതത്തിൽ ഇന്ന് പുത്തൻ തുടക്കമിടുകയാണ്. സർക്കാർ ജോലിയിൽ ഇന്ന് പ്രവേശിക്കും. റവന്യൂ […]
December 9, 2024

പ്രതിശ്രുത വരനുമായി തർക്കം; 19കാരി വീട്ടിലെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരം : നെടുമങ്ങാട് 19കാരിയായ വിദ്യാർഥിനി വീട്ടിൽ മരിച്ചനിലയിൽ. നെടുമങ്ങാട് വഞ്ചുവത്ത് ഐടിഐ രണ്ടാം വർഷ വിദ്യാർഥിനി നമിത (19) ആണ് മരിച്ചത്. വാടക വീടിന്റെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിലാണ് നമിതയെ കണ്ടെത്തിയത്. അടുത്തിടെയാണ് […]
December 9, 2024

ഇന്നുമുതല്‍ അദാലത്ത്; മന്ത്രിമാര്‍ താലൂക്കുകളിലേക്ക്

തിരുവനന്തപുരം : താലൂക്കുതലത്തില്‍ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തുന്ന അദാലത്തിന് ഇന്ന് തുടക്കമാകും. ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തിന് തിങ്കളാഴ്ച തിരുവനന്തപുരം താലൂക്ക് അദാലത്തോടെയാണ് തുടക്കമാകുക. സംസ്ഥാനതല ഉദ്ഘാടനം ഗവ. വിമെന്‍സ് കോളജില്‍ രാവിലെ ഒന്‍പതിന് […]
December 9, 2024

സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ; ആയുധ സംഭരണ കേന്ദ്രങ്ങൾക്ക് ബോംബിട്ടു

ദമാസ്‌കസ് : അധികാരം വിമതസേന പിടിച്ചെടുത്തതിനു പിന്നാലെ സിറിയയിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ. രാജ്യത്തിലെ ആയുധ സംഭരണ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തു. ആയുധശേഖരം വിമതസേനയുടെ കയ്യിൽ എത്തുന്നത് തടയുന്നതിനായിരുന്നു വ്യോമാക്രമണം നടത്തിയത് എന്നാണ് ഇസ്രയേൽ പറയുന്നത്. […]
December 9, 2024

ബാഷര്‍ അസദും കുടുംബവും മോസ്‌കോയില്‍; റഷ്യ അഭയം നല്‍കി

ദമാസ്‌കസ് : വിമത സൈന്യം സിറിയ പിടിച്ചടക്കിയതിന് പിന്നാലെ അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട പ്രസിഡന്റ് ബാഷര്‍ അസദും കുടുംബവും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍. അസദിനും കുടുംബത്തിനും റഷ്യ അഭയം നല്‍കിയതായി റഷ്യന്‍ ന്യൂസ് ഏജന്‍സികളെ […]