Kerala Mirror

December 1, 2024

ബുധനാഴ്ച അവധി; നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടി

തിരുവനന്തപുരം : നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നുവരെ നീട്ടിയതായി മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. നാലിന് മാസാവസാന കണക്കെടുപ്പുമായി ബന്ധപ്പെട്ട് വ്യാപരികള്‍ക്ക് അവധിയായിരിക്കും. അഞ്ചുമുതല്‍ ഡിസംബര്‍ മാസത്തെ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
December 1, 2024

ശബരിമല തീര്‍ഥാടകര്‍ക്ക് മുന്നറിയിപ്പ്; ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ചാല്‍ നടപടി

ചെന്നൈ : ശബരിമല തീര്‍ഥാടകര്‍ ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പൂജ ചെയ്താല്‍ ശിക്ഷ. ആയിരം രൂപ പിഴയോ മൂന്നുവര്‍ഷം തടവോ ആയിരിക്കും ശിക്ഷ. ദക്ഷിണ റെയില്‍വേ ആണ് മുന്നറിയിപ്പ് നല്‍കിയത്. ശബരിമല ഭക്തര്‍ തീവണ്ടിയില്‍ കര്‍പ്പൂരം […]
December 1, 2024

വാണിജ്യ പാചകവാതക സിലിണ്ടറിൻറെ വില വീണ്ടും കൂട്ടി

തിരുവനന്തപുരം : പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വര്‍ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് […]
December 1, 2024

മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ വ്യാഴാഴ്ച; മോദി പങ്കെടുക്കും

മുംബൈ : മഹാരാഷ്ട്രയിലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബര്‍ അഞ്ചിന്. മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായില്ല. തിങ്കളാഴ്ച ബിജെപി നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്നും അഞ്ചിന് മുംബൈയിലെ ആസാദ് മൈതാനത്ത് സത്യപ്രതിജ്ഞ നടക്കുമെന്നുമാണ് ബിജെപി സംസ്ഥാന […]
December 1, 2024

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; നാല് മരണം

ചെന്നൈ : ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കരതൊട്ടത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട്. തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം, വില്ലുപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. റാണിപേട്ട്, തിരുവണ്ണാമലൈ, വെല്ലൂര്‍, പെരമ്പള്ളൂര്‍, അരിയല്ലൂര്‍, തഞ്ചാവൂര്‍, […]
December 1, 2024

യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു

ഹൈദരാബാദ് : തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥി യുഎസിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു.എംബിഎ വിദ്യാര്‍ഥിയായ സായ് തേജ (22) ആണ് ഷിക്കാഗോയിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചത്. ഇന്ത്യയില്‍ ബിബിഎ പൂര്‍ത്തിയാക്കിയ ശേഷം […]
December 1, 2024

കൊച്ചിയില്‍ വന്‍ തീപിടിത്തം

കൊച്ചി : സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം. സമീപത്തെ വീടും കടകളും പാര്‍ക്കിങ് ഏരിയയിലെ വാഹനങ്ങളം കത്തിനശിച്ചു. ഗോഡൗണിലുണ്ടായിരുന്ന ഒന്‍പതുപേരെ അഗ്‌നിശമന രക്ഷപ്പെടുത്തി. വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പുലര്‍ച്ചെ […]
December 1, 2024

ഫിൻജാൽ ചുഴലി; സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മറ്റിടങ്ങളില്‍ യെല്ലോ

തിരുവനന്തപുരം : ഫിൻജാൽ ചുഴലിയുടെ പ്രഭാവത്തില്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഫിൻജാൽ കരകയറിയ ശേഷമാകും സംസ്ഥാനത്ത് ശക്തമായ പ്രഭാവമുണ്ടാകുകയെന്നാണ് വിലയിരുത്തല്‍. അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. […]