Kerala Mirror

March 25, 2024

മോസ്‌കോ ഭീകരാക്രമണം : ഒന്നര മിനിറ്റുള്ള ആക്രമണ വീഡിയോ പങ്കുവെച്ച് ഐഎസ്

മോസ്‌കോ ഭീകരാക്രമണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കു വെച്ച് ഐ.എസ്. ഒന്നര മിനിട്ടുള്ള വീഡിയോയാണ്  ഐഎസ് വാര്‍ത്താ വിഭാഗമായ അമാഖിന്റെ ടെലിഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ആക്രമണകാരികളില്‍ ഒരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇക്കാര്യം SITE ഇന്റലിജന്‍സ് ഗ്രൂപ്പും സ്ഥിരീകരിച്ചു. […]
March 25, 2024

ബിജെപിയുടെ അവിശ്വാസത്തിന് കോൺഗ്രസിന്റെ വോട്ട്; ലീഗ് വോട്ടോടെ ഇടതുമുന്നണിക്ക് ജയം

കാസര്‍കോട്: പൈവളിക പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തില്‍ ബിജെപിയെ പിന്തുണച്ച്  കോണ്‍ഗ്രസ്. പഞ്ചായത്ത് ഭരിക്കുന്ന ഇടതുമുന്നണിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഒന്‍പതിനെതിരെ പത്ത് വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. എട്ട് ബിജെപി അംഗങ്ങള്‍ക്കൊപ്പം  പതിനഞ്ചാം വാര്‍ഡ് മെമ്പറും പഞ്ചായത്തിലെ […]
March 25, 2024

സവാള വില കുറഞ്ഞിട്ടും കയറ്റുമതി നിരോധനം നീട്ടി കേന്ദ്രം; കർഷകർക്ക് അമർഷം

രാജ്യത്ത് സവാളയ്ക്ക് വില കുത്തനെ ഇടിഞ്ഞിട്ടും കയറ്റുമതി നിരോധനം നീട്ടിയ കേന്ദ്രസർക്കാരിന്റെ നടപടിയിൽ കർഷകർക്ക് കടുത്ത അമർഷം. കഴിഞ്ഞ ഡിസംബർ എട്ടിനാണ് കേന്ദ്രസർക്കാർ സവാള കയറ്റുമതി നിരോധിച്ചത്. ഈ മാസം 31 വരെയായിരുന്നു വിലക്ക്. എന്നാൽ […]
March 25, 2024

മൊത്തം പിണറായി മയം , ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും മല്‍സരിക്കുന്നത് പിണറായി തന്നെ  

ബിജെപിയുടെ താരപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, കോണ്‍ഗ്രസിന്റേത് രാഹുല്‍ഗാന്ധിയുമായിരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ആരായിരിക്കും ഇടതുമുന്നണിയുടെ കേരളത്തിലെ താരപ്രചാരകന്‍? അത് മറ്റാരുമല്ല, മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ. പിണറായി വിജയനെ മുന്നില്‍ നിര്‍ത്തിയാണ് സിപിഎമ്മും […]
March 25, 2024

ഫ്ളക്സിൽ വിഗ്രഹചിത്രം ; വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി

തിരുവനന്തപുരം: കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ വി മുരളീധരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി. വി മുരളീധരനായുള്ള ഫ്‌ളക്‌സ് ബോർഡിൽ വോട്ട് അഭ്യർത്ഥനക്കൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിച്ചെന്ന് പരാതി. എൽ.ഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയാണ് […]
March 25, 2024

സിദ്ധാർത്ഥന്‍റെ മരണം: വീണ്ടും ഗവർണറുടെ ഇടപെടൽ, വിദ്യാർത്ഥികളുടെ സസ്പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ നിർദേശം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലാ വിദ്യാർഥി സിദ്ധാർഥൻ മരിച്ച കേസിൽ കോളജ് പുറത്താക്കിയ 33 വിദ്യാർഥികളെ വൈസ് ചാൻസലർ തിരിച്ചെടുത്ത നടപടി റദ്ദാക്കാൻ ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദേശിച്ചു. വൈസ് ചാൻസിലർ […]
March 25, 2024

എന്നെ അതിക്രൂരമായ ആക്ഷേപിച്ചവർ സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം…’നിങ്ങള്‍ക്ക് അതിനുള്ള യോഗ്യതയുണ്ടോ’? സത്യഭാമ

ആര്‍എല്‍വി രാമകൃഷ്ണനെതിരെയുള്ള വര്‍ണവെറി പരാമര്‍ശത്തെ തുടര്‍ന്ന് തനിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നൃത്താധ്യാപിക സത്യഭാമ. ആരെയും വേദനിപ്പിക്കണമെന്നോ അധിക്ഷേപിക്കണമെന്നോ ഉള്ള ഉദ്ദേശ്യത്തോടെയല്ല താന്‍ അഭിമുഖത്തില്‍ സംസാരിച്ചതെന്നും ചാനല്‍ ചര്‍ച്ചകളില്‍പ്പോലും വിളിച്ചുവരുത്തി ക്രൂരമായി അധിക്ഷേപിക്കുകയാണെന്നും സത്യഭാമ […]
March 25, 2024

ബിജെപിയുടെ ഒന്നാംനമ്പർ ശത്രുവിനെ രാജമാതാ വീഴ്ത്തുമോ ?

ലോക്സഭാ തളത്തിൽ ഒന്നാം നമ്പർ ശത്രുവായി മാറിയ തൃണമൂൽ നേതാവ് മെഹുവ മൊയ്ത്രക്ക്  ഇക്കുറി ബിജെപി നൽകുന്നത് കടുത്ത വെല്ലുവിളി. കൃഷണ നഗർ  മണ്ഡലം ഉൾപ്പെട്ട നാദിയ ജില്ലയിലെ കൃഷ്ണ ചന്ദ്ര രാജാവിന്റെ മരുമകളെ -രാജമാത […]
March 25, 2024

മലപ്പുറത്തെ രണ്ടര വയസുകാരി നസ്‌റിന്റെ മരണം: പിതാവ് കസ്റ്റഡിയിൽ

മലപ്പുറം:കാളികാവ് ഉദരപൊയിലിലെ രണ്ടര വയസുകാരി നസ്‌റിന്റെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെ കാളികാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും കുട്ടിയുടെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നടപടികളുണ്ടാകുമെന്നും […]