Kerala Mirror

December 10, 2023

അനിശ്ചിതത്വത്തിന് വിരാമമം ; മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രി

റായ്പുര്‍ : മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഢ് മുഖ്യമന്ത്രിയാകും. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 54 ബിജെപി എംഎല്‍എമാരുടെ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രിയെ […]
December 10, 2023

ഇന്ത്യയില്‍ പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ ; ആകെ സജീവ കേസുകളുടെ എണ്ണം 895 ; കൂടുതല്‍ കേസുകള്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍. ഇതോടെ രാജ്യത്തെ ആകെ സജീവ കേസുകളുടെ എണ്ണം 895 ആയി. പുതിയ കോവിഡ് കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് […]
December 10, 2023

ആദിവാസി യുവാവിന്റെ മരണം ചികിത്സ വൈകിയത് മൂലമെന്ന ആരോപണവുമായി കുടുംബം

കണ്ണൂര്‍ : അയ്യന്‍കുന്നില്‍ മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവിന്റെ മരണം ചികിത്സ വൈകിയത് മൂലമെന്ന ആരോപണവുമായി കുടുംബം. കണ്ണൂര്‍ അയ്യന്‍കുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്.ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും രാജേഷിന് […]
December 10, 2023

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തിന് ചുമതല

തിരുവനന്തപുരം : കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ബിനോയ് വിശ്വത്തിന് ചുമതല. ദേശീയ സെക്രട്ടറി ഡി രാജയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് തീരുമാനമെടുത്തത്. ഏകകണ്ഠമായാണ് […]
December 10, 2023

ഇറാനില്‍ തടവറയില്‍ കഴിയുന്ന നര്‍ഗീസ് മുഹമ്മദിയുടെ പോരാട്ടങ്ങള്‍ക്ക് ലഭിച്ച നൊബേല്‍ സമ്മാനം ഇരട്ടകളായ മക്കള്‍ ഏറ്റുവാങ്ങും

ഓസ്‌ലോ : ഇറാനില്‍ തടവറയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക നര്‍ഗീസ് മുഹമ്മദിയെ പ്രതിനിധീകരിച്ചു മക്കളായ ഇരട്ടക്കുട്ടികള്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങും. നോര്‍വന്‍ തലസ്ഥാനമായ ഓസ്‌ലോയിലെ സിറ്റി ഹാളില്‍ ഇന്ന് രാത്രി പ്രാദേശിക സമയം 12നാണ് […]
December 10, 2023

വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എഴുപത് വയസ്സിലധികം പ്രായമായ ദ്രൗപദിയമ്മയ്ക്ക് പുസ്തകങ്ങള്‍ കൈമാറി വൈത്തിരി പൊലീസ്

കല്‍പ്പറ്റ : അപ്രതീക്ഷിതമായി പുസ്തകങ്ങള്‍ കിട്ടിയപ്പോള്‍ ദ്രൗപദിയമ്മയുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ, മനസു നിറഞ്ഞ് പുഞ്ചിരിച്ചു. വായനയോടുള്ള അടങ്ങാത്ത അഭിനിവേശമുള്ള, എഴുപത് വയസ്സിലധികം പ്രായമായ ഈ അമ്മയ്ക്ക് എന്നും  ഏറെ പ്രിയം പുസ്തകങ്ങളോടാണ്. വയനാട് ജില്ലയിലെ […]
December 10, 2023

കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി

വയനാട് : കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.  കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിന് അടുത്താണ് സംഭവം. […]
December 10, 2023

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാഗ്രതയുടെ […]
December 10, 2023

മായാവതിയുടെ പിന്‍ഗാമിയായി അനന്തരവന്‍ ആകാശ് ആനന്ദ് ബിഎസ്പിയുടെ തലപ്പത്തേക്ക്

ലഖ്‌നൗ : മായാവതിയുടെ അനന്തരവന്‍ ആകാശ് ആനന്ദ് ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ തലപ്പത്തേക്ക്. ബിഎസ്പിയിലെ തന്റെ പിന്‍ഗാമിയായി ആകാശിനെ പാര്‍ട്ടി അധ്യക്ഷ മായാവതി പ്രഖ്യാപിച്ചു. ബിഎസ്പി നേതാവ് ഉദയ് വീര്‍ സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ലഖ്‌നൗ […]