Kerala Mirror

September 24, 2023

തൃശൂരില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം വീട്ടുകിണറ്റില്‍ 

തൃശൂര്‍ : ഇരിങ്ങാലക്കുടകാട്ടൂരില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍. കാട്ടൂര്‍ വലക്കഴ സ്വദേശി ആര്‍ച്ച (17)യാണ് മരിച്ചത്. വീടിന് സമീപമുള്ള കിണറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച മുതലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ ആര്‍ച്ചയെ കാണാതായത്. […]
September 24, 2023

പ്രധാനമന്ത്രി യാത്രക്കിടെ സുരക്ഷാവീഴ്ച : ജോലി ആവശ്യപ്പെട്ട് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി യുവാവ്

ലഖ്‌നോ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച. ജോലി ആവശ്യപ്പെട്ട് യുവാവ് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. വാരണാസിയിലെ രുദ്രാക്ഷ് സെന്ററിന് മുന്നിൽ പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം. ഗാസിപൂർ സ്വദേശിയായ കൃഷ്ണകുമാർ എന്ന യുവാവാണ് […]
September 24, 2023

പൊലിസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ വീട്ടിലേക്ക് വെടിയുണ്ട തുളച്ചുകയറി

കോട്ടയം : പൊലിസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ വീട്ടിലേക്ക് വെടിയുണ്ട തുളച്ചുകയറി. കോട്ടയം നാട്ടകത്ത് ശനിയാഴ്ച  ജില്ലാ പൊലീസിന്റെ വെടിവെപ്പ്‌ പരിശീലനത്തിനിടെയാണ് സംഭവമുണ്ടായത്.  പോളിടെക്നിക് കോളേജിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിലാണ്‌ പരിശീലനം. സമീപത്തുള്ള ഉള്ളാട്ടിൽ എന്ന വീട്ടിലേക്കാണ്‌ […]
September 24, 2023

വിശ്രമമില്ലാതെ ജോലി : ആലുവ സ്റ്റേഷനിൽ മൂന്നു ദിവസങ്ങളിലായി ഡ്യൂട്ടിക്കിടെ തളർന്നുവീണത് 6 പൊലീസുകാർ

കൊച്ചി : ആലുവ പൊലീസ് സ്റ്റേഷനിലെ ആറ് ഉദ്യോ​ഗസ്ഥർ തളർന്നു വീണ് ആശുപത്രിയിൽ. മൂന്നു ദിവസങ്ങളിലായാണ് ആറ് ഉദ്യോ​ഗസ്ഥർ തളർന്നുവീണത്. മൂന്ന് എസ്ഐമാരും മൂന്ന് സിപിഒമാരുമാണ് ജോലിക്കിടെ തളർന്നു വീണത്. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നതാണ് തളർച്ചയ്ക്ക് […]
September 24, 2023

ഏഷ്യന്‍ ഗെയിംസ് : ഇന്ത്യയ്ക്ക് ഷൂട്ടിങ്ങിന് സമാനമായി തുഴച്ചിലിലും വെള്ളി മെഡല്‍ ; വനിതാ ക്രിക്കറ്റില്‍ മൂന്നാം മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍

ഹാങ്ചൗ :  പത്തൊമ്പതാമത് ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിന് പിന്നാലെ തുഴച്ചിലിലും ഇന്ത്യയ്ക്ക് മെഡല്‍ നേട്ടം. ഷൂട്ടിങ്ങിന് സമാനമായി തുഴച്ചിലിലും വെള്ളി മെഡലാണ് ഇന്ത്യന്‍ ടീം നേടിയത്. തുഴച്ചിലില്‍ അര്‍ജുന്‍ ലാല്‍-അരവിന്ദ് സഖ്യത്തിനാണ് വെള്ളി. ലൈറ്റ് വെയ്റ്റ് […]
September 24, 2023

ഇന്ത്യയ്‌ക്കെതിരെ ഉള്ള ആരോപണം ; ട്രൂഡോ ഉന്നയിച്ചത് ഫൈവ് ഐസ് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ : യുഎസ് അംബാസഡര്‍

ഓട്ടവ :  രഹസ്യാന്വേഷണ വിവരങ്ങള്‍ കൈമാറുന്നതിനായി രൂപീകരിച്ച സഖ്യമായ ഫൈവ് ഐസ് അംഗങ്ങള്‍ക്കിടയില്‍ പങ്കുവെച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയ്‌ക്കെതിരെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണം ഉന്നയിച്ചതെന്ന് കാനഡയിലെ യുഎസ് അംബാസഡര്‍ ഡേവിഡ് കോഹന്‍. ഖാലിസ്ഥാന്‍ […]
September 24, 2023

പിജി മെഡിക്കല്‍ പ്രവേശനം : വ്യാഴാഴ്ച വരെ അപേക്ഷ നല്‍കാം

തിരുവനന്തപുരം : നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാല്‍ പുതിയ മാനദണ്ഡപ്രകാരം യോഗ്യതയുള്ളവര്‍ക്ക് സംസ്ഥാന പിജി മെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 28ന് വൈകീട്ട് മൂന്ന് വരെ ഓണ്‍ലൈന്‍ […]
September 24, 2023

ഏഷ്യന്‍ ഗെയിംസ് : ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ ; ഷൂട്ടിംഗില്‍ വനിത ടീമിന് വെള്ളി 

ഹാങ്ചൗ : ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ വനിത ടീം വെള്ളി മെഡല്‍ നേടി. മെഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവര്‍ അടങ്ങിയ ടീമാണ് ഇന്ത്യയ്ക്കായി […]
September 24, 2023

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരും മണിക്കൂറുകളില്‍ എറണാകുളം,  തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ […]