ഒരേ സമയം ഒരു സ്മാർട് ഫോണിൽ ഒന്നിലധികം വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്ട്സ്ആപ് അവതരിപ്പിക്കാനൊരുങ്ങുന്നു. റിപ്പോർട്ട് അനുസരിച്ച്, ആൻഡ്രോയിഡ് ഉപഭോക്താക്കൾക്കായി വാട്സ്ആപ് മൾട്ടി-അക്കൗണ്ട് സപ്പോർട്ട് ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഉപഭോക്താവിന്റെ ഇഷ്ടാനുസരണം അക്കൗണ്ടുകള്‍ പരസ്പരം മാറാന്‍ കഴിയുംവിധമാണ് ക്രമീകരണം ഒരുക്കുക. വ്യക്തിഗത ചാറ്റുകള്‍, ജോലി സംബന്ധമായ ചര്‍ച്ചകള്‍, സാമൂഹിക ഇടപെടലുകള്‍, കുടുംബ ഗ്രൂപ്പുകൾ തുടങ്ങിയവയെല്ലാം കൂടിക്കുഴയാതെ എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്ന വിധത്തിലാണത്രെ അവതരിപ്പിക്കുക. സമാന്തര സംവിധാനങ്ങളിലൂടെ പലരും നിലവിൽ ഒരേ ഫോണിൽ വ്യത്യസ്ത വാട്സ്ആപ് നമ്പറുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും സുരക്ഷാ ഭീഷണിയുൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എന്തായാലും ബീറ്റാ ടെസ്റ്റർ വേർഷനിലേക്കു ഉടൻ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ.