കാബുള്‍ : പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 15 കൊല്ലപ്പെട്ടു. 78 പേർക്ക് പരിക്ക്. രാവിലെ 11ന് ആണ് റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.
മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്ന് 5.5, 4.7, 6.3, 5.9, 4.6 തീവ്രതയുള്ള അഞ്ച് തുടര്‍ചലനങ്ങള്‍ ഉണ്ടായി.
നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വൈദ്യുതി ബന്ധവും കമ്യുണിക്കേഷന്‍ സംവിധാനവും തകരാറിലായതായാണ് വിവരം.