തെല്‍ അവിവ് : ഗസ്സയിലെ അൽ-മവാസി ക്യാമ്പിനു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. കുട്ടികളും സ്ത്രീകളും ഉൾപ്പടെ 21 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി രണ്ടു തവണയാണ് ഇസ്രയേൽ സൈന്യം ക്യാമ്പിൽ ആക്രമണം നടത്തിയത്. 24 മണിക്കൂറിനിടെ അൽ-മവാസിയിലടക്കം ഗസ്സയിൽ 48 പേർ കൊല്ലപ്പെട്ടു
വടക്കൻ ഗസ്സയിൽ നിന്ന് ഒഴിയാൻ ആളുകൾക്ക് ഇസ്രയേൽ സേനയുടെ നിർദേശം ലഭിച്ചിട്ടുണ്ട്. കമാൽ അദ്വാൻ ഹോസ്പിറ്റലിനു നേരെയും ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസമായിരുന്നു വടക്കൻ ഗസ്സയിലെ ബെയ്ത്ലാഹിയയിൽ ഇസ്രായേൽ ഉപരോധവും ആക്രമണവും നടത്തിയത്. ഇത് അഞ്ചാം തവണയാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തുന്നത്