പ്രണയവും സൗഹൃദവും കോർത്തിണക്കി ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഒടിടി റിലീസിന്. ഏപ്രിൽ 12 മുതൽ സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. തീയറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിനടുത്ത് പിന്നിട്ട ശേഷമാണ് ഒടിടിയിലെത്തുന്നത്. സിനിമയുടെ ആഗോള കളക്ഷൻ 135 കോടി പിന്നിട്ടിരുന്നു. വെറും 12 കോടി മുതൽ മുടക്കിലാണ് ഹൈദരാബാദ് പശ്ചാത്തലമായി സിനിമയൊരുക്കിയത്.
സിനിമ കേരളത്തിന് പുറമെ തമിഴ്നാട്ടിലും തെലങ്കാനയിലും വലിയ വിജയമായിരുന്നു. സംവിധായകന് രാജമൗലിയുടെ മകന് കാര്ത്തികേയന് വന്‍ തുക മുടക്കി പ്രേമലുവിന്റെ മൊഴിമാറ്റ അവകാശം സ്വന്തമാക്കിയിരുന്നു. നസ്ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി.