ലണ്ടന്‍ : ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസിന്റെ 2023 ലെ വാക്ക് ആയി ‘ റിസ് ‘ നെ തെരഞ്ഞടുത്തു. 32,000ലധികം വോട്ടുകള്‍ നേടിയാണ് റിസ് ഒന്നാമതെത്തിയത്. ശൈലി, ആകര്‍ഷണം എന്നിങ്ങനെയാണ് ഈ വാക്കിന്റെ അര്‍ഥം.
റിസ് എന്ന വാക്ക് കൂടുതലും കാണാറുള്ളത്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലാണ്. ഹാഷ്ടാഗായാണ് ഈ വാക്കുകള്‍ കൂടുതലും കാണുന്നത്. ഇന്റര്‍നെറ്റ് ഭാഷയായി യുവത്വം ആണ് കൂടുതലായി ഈ വാക്കുപയോഗിക്കുന്നതെന്നാണ് കണ്ടെത്തല്‍.
‘കറിസ്മ’ എന്ന വാക്കിന്റെ മധ്യഭാഗത്തു നിന്നാണ് റിസ് എന്ന വാക്കുണ്ടായതെന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് പറയുന്നു.
ഓക്സ്ഫോര്‍ഡിന്റെ കണക്കനുസരിച്ച് 2022ലാണ് റിസ് എന്ന വാക്ക് ആദ്യമായി രേഖപ്പെടുത്തിയത്. പുതുതലമുറയുടെ റിസ് ഉണ്ടോ ഇംഗ്ലണ്ടിലെ നടന് ടോം ഹോളണ്ടിനോട് ചോദിച്ചപ്പോള്‍ തനിക്ക് റിസ് ഇല്ലെന്നും എന്നാല്‍ പരിമിതമായി റിസ് ഉണ്ടെന്നുമുള്ള നടന്റെ മറുപടി വ്യാപകമായി ചര്‍ച്ച ആയിരുന്നു. എട്ട് വാക്കുകളാണ് അവസാന പട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നാണ് 2023ലെ ധാര്‍മികത, മാനസികാവസ്ഥ എന്നിവ പ്രകടിപ്പിക്കുന്ന വാക്കായി റിസ് തെരഞ്ഞെടുക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ ഓക്സ്ഫോര്‍ഡ് വേര്‍ഡ് ഓഫ് ദി ഇയര്‍ ‘ഗോബ്ലിന്‍ മോഡ്’ ആയിരുന്നു. നിഷേധാത്മകമായി സ്വയം ആഹ്ലാദിക്കുന്ന, അലസമായ, അല്ലെങ്കില്‍ അത്യാഗ്രഹമുള്ള പെരുമാറ്റം എന്നിങ്ങനെയായിരുന്നു ആ വാക്കിന്റെ അര്‍ഥം.
നവംബറില്‍, കോളിന്‍സ് നിഘണ്ടു നിര്‍മ്മാതാക്കള്‍ 2023ലെ വാക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആണെന്നായിരുന്നു കണ്ടെത്തിയത്. എഐ ആണ് ഈ വര്‍ഷത്തെ ഏറ്റവും ശ്രദ്ധേയമായ വാക്കെന്നായിരുന്നു കോളിന്‍സ് നിഘണ്ടു കണ്ടെത്തിയത്.