ജറുസലെം: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ഹമാസിന് ജന്മദിന ആശംസകൾ നേർന്ന് ഇസ്രയേൽ . കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്റെ 36-ാം സ്ഥാപക ദിനം. ഇത് ഫലസ്തീന് ഗ്രൂപ്പിന്റെ അവസാന ജന്മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്.
“36 വർഷം മുമ്പ് ഈ ദിവസമാണ് ഹമാസ് സ്ഥാപിതമായത്. ഈ ജന്മദിനം അതിന്റെ അവസാനത്തേതായിരിക്കട്ടെ” ഇസ്രായേല്‍ എക്സില്‍ കുറിച്ചു. ഹമാസിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ ജന്മദിന കേക്കില്‍ മെഴുകുതിരികള്‍ക്ക് പകരം റോക്കറ്റുകളാണ് ചിത്രീകരിച്ചിരിക്കുന്നത്. ഗാസയെ ഹമാസിൽ നിന്ന് മോചിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.അതേസമയം യുദ്ധക്കെടുതിയില്‍ വലയുകയാണ് ഗാസയിലെ ജനങ്ങള്‍.