സെമി ബർത്തിനായി അഞ്ചുടീമുകളുടെ ശക്തമായ മത്സരം പ്രവചിച്ച് ഇന്ത്യൻ മണ്ണിലെ ലോകകപ്പ് വിജയത്തിൽ നിർണായ പങ്കുവഹിച്ച യുവരാജിന്റെ ലോകകപ്പ് പ്രവചനം. ആതിഥേയരായ ഇന്ത്യക്ക് ശക്തമായ സാധ്യതകളാണ് യുവരാജ് പ്രവചിക്കുന്നത്.ഇന്ത്യ ലോകകപ്പിന്റെ സെമി കളിക്കുമെന്ന് താരം പ്രവചിക്കുന്നു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നിവര്‍ സെമിയില്‍ എത്തുമെന്നും യുവരാജ് പറയുന്നു. നാല് ടീമുകള്‍ അല്ല, അഞ്ച് ടീമുകള്‍ക്ക് സെമിയില്‍ എത്താനുള്ള സാധ്യതയുണ്ടെന്നും താരം പറഞ്ഞു. ദക്ഷിണാഫ്രിക്കയാണ് അഞ്ചാമത്തെ ടീമായി യുവരാജ് ഉയര്‍ത്തി കാണിക്കുന്നത്.തീര്‍ച്ചയായും ഇന്ത്യയും ഓസ്ട്രേലിയയും സെമി ഫൈനല്‍ കളിക്കും.
അഞ്ച് ടീമുകളെ തെരഞ്ഞെടുക്കാന്‍ കാരണമുണ്ട്. ലോകകപ്പ് എപ്പോഴും അട്ടിമറികളുടെ വേദിയാണ്. അതുകൊണ്ട് ഏത് ടീമിന് വേണമെങ്കിലും അടിതെറ്റാം. ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, എന്നീ ടീമുകള്‍ക്കൊപ്പം ദക്ഷിണാഫ്രിക്കയ്ക്കും സെമിയില്‍ എത്താന്‍ സാധ്യതയുണ്ട്. കാരണം ദക്ഷിണാഫ്രിക്കയ്ക്ക് കിരീടം ആവശ്യമാണ്. അവര്‍ക്ക് പരിമിത ഓവര്‍ ക്രിക്കറ്റില്‍ കിരീടമില്ലാത്തതാണ്. അതവര് ആഗ്രഹിക്കുന്നുണ്ടാവുമെന്നും യുവരാജ് പറഞ്ഞു.
അതേസമയം ലോകത്തെ മികച്ച ഓള്‍റൗണ്ടര്‍മാരെ കുറിച്ചും വീക്കുമായുള്ള അഭിമുഖത്തില്‍ യുവരാജ് സംസാരിച്ചു.നിലവില്‍ ലോകത്തെ മികച്ച ഓള്‍റൗണ്ടര്‍മാരില്‍ മുന്നിലുള്ള മിച്ചല്‍ മാര്‍ഷ്, രവീന്ദ്ര ജഡേജ, ബെന്‍ സ്റ്റോക്സ് എന്നിവരാണ്. സ്റ്റോക്സ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമനാണ്. ഇംഗ്ലണ്ട് ലോകകപ്പിനായിട്ടാണ് സ്റ്റോക്സിനെ ടീമിലേക്ക് കൊണ്ടുവന്നതെന്നും യുവരാജ് വ്യക്തമാക്കി.
അതേസമയം ഇന്ത്യന്‍ ടീമില്‍ മികച്ച കളിക്കാര്‍ ധാരാളമുണ്ട്. പക്ഷേ വാഷിംഗ്ടണ്‍ സുന്ദറിനെയോ യുസവേന്ദ്ര ചാഹലിനെയോ സ്പിന്നറായി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നുവെന്ന് യുവരാജ് പറയുന്നു. ടീമില്‍ ഒരുതാരത്തിന്റെ കുറവ് മാത്രമാണ് ഉള്ളത്. അത് ചാഹലിന്റേതാണ്. ലെഗ് സ്പിന്‍ ഓപ്ഷന് ഇന്ത്യക്കില്ല. വാഷിംഗ്ടണ്‍ സുന്ദര്‍ ടീമില്‍ കളിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്. ചാഹല്‍ ഇല്ലെങ്കില്‍ സുന്ദറായിരുന്നു നല്ലത്. പക്ഷേ ടീമിന് ആവശ്യം പരിചയസമ്പത്തുള്ള ഒരു സ്പിന്നറെ ആയിരിക്കും. അതായിരിക്കും രവിചന്ദ്രന്‍ അശ്വിനെ ടീമിലുല്പ്പെടുത്താന് കാരണമായതെന്നും യുവരാജ് പറഞ്ഞു.