ഇടുക്കി: വണ്ടിപ്പെരിയാര്‍ പോലീസ് സ്റ്റേഷനിലേയ്ക്കുള്ള യുവമോര്‍ച്ച പ്രതിഷേധത്തില്‍ നേരിയ സംഘര്‍ഷം. ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ട സംഭവത്തില്‍ പോലീസ് വീഴ്ച ആരോപിച്ചായിരുന്നു പ്രതിഷേധം.
ബാരിക്കേഡുകള്‍ മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചെങ്കിലും ഇത് പോലീസ് തടഞ്ഞു. ഇതിന് പിന്നാലെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊട്ടാരക്കര-ദിണ്ടുഗല്‍ ദേശീയപാത ഉപരോധിച്ചും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ഇവരെ ഇവിടെനിന്ന് അറസ്റ്റുചെയ്ത് നീക്കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.