തിരുവനന്തപുരം : തിരുവനന്തപുരത്ത് മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വെമ്പായം സ്വദേശി സുജിത് (25) നാണ് ഇടത് നെഞ്ചിൽ കുത്തേറ്റത്.
ഷിയാസ് എന്നയാളാണ് കുത്തിയതെന്ന് സുജിത് പൊലീസിന് മൊഴി നൽകി. ഇയാളെ പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുജിത്തിൽ നിന്ന് ഒരു കത്തി കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.