പാലക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊടക്കാട് കൊടുന്നോട് സ്വദേശി സനീഷ്(30) ആണ് മരിച്ചത്.
കൊടക്കാട് പെട്രോൾ പന്പിന് സമീപം ചൊവ്വാഴ്ച 11:45നാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ രണ്ടുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.