ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം. പൊ ലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജില്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കുണ്ട്.
ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കോടതി വെറുതേ വിട്ട സംഭവത്തില്‍ പൊലീസ് വീഴ്ച ആരോപിച്ചാണ് പോലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായില്ല. കൊടി കെട്ടിയ വടികള്‍ പ്രവര്‍ത്തകര്‍ പൊലീസിന് നേരേ എറിഞ്ഞു. പ്രവര്‍ത്തകര്‍ വീണ്ടും ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഇതിനിടെ മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവര്‍കരും ഇവിടെയത്തിയതും സംഘര്‍ഷത്തിലേക്ക് നയിച്ചു. പിന്നീട് പൊ ലീസ് ഇടപെട്ട് ഇരുകൂട്ടരെയും രണ്ട് ഭാഗത്തേക്ക് മാറ്റുകയായിരുന്നു.