തിരുവനന്തപുരം : സമരം ചെയ്യുന്ന ആശമാർക്ക് ഐക്യദാർഢ്യവുമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം. സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
അതേസമയം ആലപ്പുഴ , മലപ്പുറം കലക്ടറേറ്റുകളിലേക്ക് ആശമാർ മാർച്ച് സംഘടിപ്പിച്ചു.സമരം ഏറ്റെടുത്ത കോൺഗ്രസ് പഞ്ചായത്ത് ഓഫീസുകളിൽ ആരോഗ്യ വകുപ്പിന്റെ സർക്കുലർ കത്തിച്ചു . പ്രവർത്തകരെ വീടുകൾ കയറി സിഐടിയു നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് ആശമാരുടെ സംഘടന ആരോപിച്ചു.
കോൺഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. സർക്കാർ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയോട് സിപിഐക്കുള്ളിൽ എതിർപ്പുണ്ട്. മാര്‍ച്ച് 3ന് നിയമസഭാ മാര്‍ച്ച് നടത്തും. സെക്രട്ടേറിയറ്റിന് മുന്നിലെ രാപകൽ സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് നിയമസഭ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.