കാസർഗോഡ്: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് കാസർഗോഡ് ആർഡിഒ ഓഫീസിലേക്ക് യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റിൽനിന്നും ആരംഭിച്ച മാർച്ച് ആർഡിഒ ഓഫീസിനു 200 മീറ്റർ അകലെവച്ച് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. ബാരിക്കേഡ് പ്രവർത്തകർ മറിച്ചിടുകയും അതിന്റെ മുകളിൽ കയറി പ്രതിഷേധിക്കുകയും ചെയ്തു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പല തവണ ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവർത്തകർ മടങ്ങി പോയി.